AlappuzhaNattuvarthaLatest NewsKeralaNews

ആ​ർ നാ​സ​ർ വീ​ണ്ടും സി​പി​എം ആലപ്പുഴ ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ർ. നാ​സ​ർ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 46 അം​ഗ ജി​ല്ലാ​ക്ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ​തി​നാ​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ്വ​യം ഒ​ഴി​വാ​യി.

ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്നു ജി. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ലെ ഡി. ​ല​ക്ഷ്മ​ണ​ൻ, മാ​ന്നാ​റി​ലെ വിശ്വം​ഭ​ര​പ്പ​ണി​ക്ക​ർ, ഹ​രി​പ്പാ​ട്ടെ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. പുതുതായി ഉൾപ്പെടുത്തിയവരെല്ലാം സജി ചെറിയാനെ അനുകൂലിക്കുന്നവരാണ്.

പു​തു​താ​യി ആ​റു​പേ​രെ ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഹു​ൽ, പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്, ഹ​രി​പ്പാ​ട് ഏ​രി​യ​ക​മ്മി​റ്റി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ചെ​ങ്ങ​ന്നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, ചാ​രും​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നു, കു​ട്ട​നാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button