PalakkadLatest NewsKeralaNattuvarthaNews

പോലീസിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്: പിടിയിലായതോടെ പൊട്ടിക്കരഞ്ഞ് ഫിറോസ്

ഒറ്റപ്പാലം: മോഷണക്കേസിൽ പോലീസ് ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് അരുംകൊലപാതകം. ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നുവെന്ന് പ്രതി ഫിറോസ് പോലീസിന് മൊഴി നൽകി. കൊല്ലപ്പെട്ട ആഷിഖും പ്രതിയായ ഫിറോസും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു. പെട്ടെന്ന് പണക്കാരകാൻ വേണ്ടിയാണ് ഒരുമിച്ച് കഞ്ചാവ് കടത്ത് നടത്തിയതെന്ന് ഫിറോസ് പറയുന്നു.

എന്നാൽ, ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ ഒറ്റയ്‌ക്ക് കേസുകൾ നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞു. ഇതോടെ ഇരുവർക്കുമിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു. ആഷിഖാണ് ആദ്യം കത്തിയെടുത്തതെങ്കിലും അത് പിടിച്ചു വാങ്ങിയ ഫിറോസ് ആഷിഖിന്റെ കഴുത്തിൽ കുത്തിയിറക്കി. കത്തി എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതേസമയം, കൈയിൽ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ട് മൃതദേഹം ആഷിഖന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും,ഒവൈസിയുടെ പരാമര്‍ശത്തിന് മറുപടിയുമായി യോഗി ആദിത്യനാഥ്

ഡിസംബറിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 2015ൽ ഒരു മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ കഴിഞ്ഞദിവസം പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ്  ക്രൂര കൃത്യത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന പോലീസിന്റെ ചോദ്യത്തിന് താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് കുറ്റബോധത്തോടെ, പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഫിറോസ് മറുപടിനൽകുകയായിരുന്നു.

ഭാര്യയെ കാണാതായത് മുതൽ സുനിൽ നെട്ടോട്ടത്തിലായിരുന്നു, ഒടുവിൽ കണ്ടത് ലോഡ്ജ് മുറിയിൽ തൂങ്ങി നില്‍ക്കുന്ന കമിതാക്കളെ

ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടിൽ വെച്ച് കഴിഞ്ഞ ഡിസംബർ 17ന് രാത്രിയാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്നും ഫിറോസ് വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബർ 17 മുതൽ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ലഹരി കടത്ത് ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ടതിനാൽ ഒളിവിൽ പോയതാവാമെന്നാണ് ബന്ധുക്കൾ കരുതിയത്. അതിനാൽ ആരും പരാതി നൽകിയിരുന്നില്ല. ഇത് ഫിറോസിന് സഹായകരമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button