
പത്തനംതിട്ട: പത്തനംതിട്ടയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ ആദിവാസി കോളനിയിലെ സന്തോഷ്- മീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
പാൽ നെറുകയിൽ കയറിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post Your Comments