KannurNattuvarthaLatest NewsKeralaNews

പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തിൽ ഗവർണർ ഉറച്ചുനിന്നിട്ടുണ്ടോ, ഗവർണർ വ്യക്തിത്വമില്ലാത്തയാൾ: രാജ്‌മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ മുമ്പും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം മുഖ്യമന്ത്രിയും ഗവര്‍ണറും സംസാരിച്ച് പരിഹരിക്കുകയാണ് പതിവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്ക് ഇല്ലായെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു.

‘സ്വന്തം ഗവണ്‍മെന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് പറയാന്‍ സാധിക്കുന്നത്. ഗവര്‍ണര്‍ക്ക് വിയോജിപ്പുള്ള ഭാഗങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉണ്ടാകാം അതിലെല്ലാം ഗവര്‍ണര്‍മാര്‍ ഒപ്പുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഇവിടെ അതല്ലാ സ്ഥിതി. പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നിട്ടുണ്ടോ. അദ്ദേഹം വ്യക്തിത്വമില്ലാത്തയാളാണ്.’ ഉണ്ണിത്താന്‍ പറഞ്ഞു.

എസ്.എഫ്.ഐയുടേത് ഗുണ്ടാ ആക്രമണമെന്ന് എ.ഐ.എസ്.എഫ് : പിൻന്തുണയുമായി വി.എസ്. സുനില്‍കുമാര്‍

‘അധികാരത്തില്‍ ആര്‍ത്തിമൂത്താണ് അദ്ദേഹം ബിജെപിയിലേക്ക് പോയതും ഗവര്‍ണറായതും. ഗവര്‍ണര്‍ പദവിയുടെ അന്തസ് അദ്ദേഹം കളഞ്ഞ് കുളിച്ചു. പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും ഗവര്‍ണര്‍ക്ക് എന്തോ നേടിയെടുക്കാനുണ്ട്. അതിന് വേണ്ടിയുള്ള ഒരു അടവുനയം മാത്രമാണ് ഗവര്‍ണറുടെ നീക്കത്തിന് പിന്നിലുള്ളത്. ഈ വിരട്ടിലില്‍ മുഖ്യമന്ത്രി വീഴുമോ എന്ന് അറിയില്ല’. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button