Latest NewsKeralaIndia

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഗവർണറുടെ വീട്ടിൽ നിന്നല്ല ശമ്പളം നൽകുന്നത്, ഖജനാവിൽ നിന്ന്: എംഎം മണി

ഇതിന് മുമ്പ് നല്ല ആണുങ്ങൾ ഇരുന്ന കസേരയിലാണ് ഇദ്ദേഹം ഇരുന്ന് തരംതാണ രാഷ്ട്രീയം കളിക്കുന്നതെന്നും എം.എം മണി

ഇടുക്കി: നയപ്രഖ്യാപന പ്രസംഗത്തിലെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ഗവർണറെ അവഹേളിച്ച് എംഎം മണി എംഎൽഎ . നാടിന് തലവേദനയാണ് ഗവർണർ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഗവർണറുടെ വീട്ടിൽ നിന്നല്ല ശമ്പളം നൽകുന്നതെന്നും അദ്ദേഹത്തിനടക്കം ശമ്പളം കിട്ടുന്നത് ഗജനാവിൽ നിന്നാണെന്നും എം.എം മണി പറഞ്ഞു. ഇതിന് മുമ്പ് നല്ല ആണുങ്ങൾ ഇരുന്ന കസേരയിലാണ് ഇദ്ദേഹം ഇരുന്ന തരംതാണ രാഷ്ട്രീയം കളിക്കുന്നതെന്നും എം.എം മണി പറഞ്ഞു. അഞ്ച് പ്രാവശ്യം കൂറുമാറിയ ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് മണി ആരോപിച്ചു.

അദ്ദേഹമാണ് മന്ത്രിമാരുടെ ഓഫീസിൽ രാഷ്ട്രീയക്കാർ പാടില്ലെന്ന് പറയുന്നത്. മണ്ടത്തരമാണ് ഗവർണർ പറയുന്നത്. നാലാംകിട രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്നും എം.എം മണി പറഞ്ഞു.ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടിരുന്നു. സർക്കാരിന്റെ അനുനയത്തിന്റെ ഭാഗമായി ആയിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്.ശാരദാ മുരളിക്കാണ് പകരം ചുമതല.

ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എ.കെ.ജി സെന്റർ ചർച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചത്.നയപ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവർണർ അനുനയത്തിന് തയ്യാറായിരുന്നില്ല. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവർണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button