MalappuramLatest NewsKeralaNattuvarthaNews

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിയെടുത്തു : യു​വാ​വ് അറസ്റ്റിൽ

പൊ​ന്നാ​നി വെ​ളി​യം​കോ​ട് തെ​ണ്ടി​യ​ത് വീ​ട്ടി​ൽ അ​നി​ലി​നെ​യാ​ണ്​ (42) കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്

കു​ന്നം​കു​ളം: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്​ ന​ട​ത്തി​യ പൊ​ന്നാ​നി സ്വ​ദേ​ശി അറസ്റ്റിൽ. പൊ​ന്നാ​നി വെ​ളി​യം​കോ​ട് തെ​ണ്ടി​യ​ത് വീ​ട്ടി​ൽ അ​നി​ലി​നെ​യാ​ണ്​ (42) കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. ദു​ബായി​ൽ കാ​ർ​ഗോ ക​മ്പ​നി​യി​ലേ​ക്ക്​ ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി ഏ​ഴു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ്​ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

Read Also : സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം, രണ്ട് കുട്ടികള്‍ മരിച്ചതായി സ്ഥിരീകരണം : നിരവധി പേര്‍ക്ക് പരിക്ക്

പ​ര​സ്യം​ ക​ണ്ട്​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​ നി​ന്ന്​ പ​ല​ത​വ​ണ​ക​ളി​ലാ​യാ​ണ്​ പ​ണം വാ​ങ്ങി​യ​ത്. പി​ന്നീ​ട് ഫോ​ൺ എ​ടു​ക്കാ​തെ​ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​ർ​ക്ക്​ വഞ്ചിക്ക​പ്പെ​ട്ട വി​വ​രം മ​ന​സ്സി​ലാ​കു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button