Latest NewsCricketNewsSports

ഐപിഎല്‍ 2022: പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

മുംബൈ: ഐപിഎല്‍ 2022 സീസണിലേക്കുള്ള പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. താരലേലത്തില്‍ വന്‍തുക മുടക്കി വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ പുതിയ നായകന്‍. ട്വിറ്ററിലൂടെയാണ് ടീം മാനേജ്‍മെന്റ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞദിവസങ്ങളിൽ നടന്ന താരലേലത്തില്‍ വാശിയേറിയ ലേലം വളിക്കൊടുവില്‍ 12.25 കോടി രൂപ മുടക്കിയാണ് ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

കൊല്‍ക്കത്ത നായകനാകുന്ന ആറാമത്തെ കളിക്കാരനും നാലാമത്തെ ഇന്ത്യന്‍ താരവുമാണ് ശ്രേയസ് അയ്യര്‍. സൗരവ് ഗാംഗുലി, ബ്രെണ്ടന്‍ മക്കല്ലം, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കൊല്‍ക്കത്തയെ മുമ്പ് ഐപിഎല്ലില്‍ നയിച്ചവര്‍. മുൻ ഇന്ത്യൻ താരം ഗംഭീര്‍ രണ്ടു തവണ കൊല്‍ക്കത്തക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഓയിന്‍ മോര്‍ഗന് കീഴില്‍ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ റണ്ണറപ്പുകളായി.

Read Also:- അസിഡിറ്റി അകറ്റാൻ പുതിന ഇല

2020ലെ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് അയ്യര്‍ക്ക് ഐപിഎല്ലിന്‍റെ ആദ്യ പകുതി നഷ്ടമായതോടെ റിഷഭ് പന്തിനെ ഡല്‍ഹി പകരം നായകനാക്കിയിരുന്നു. പിന്നീട് അയ്യര്‍ തിരിച്ചെത്തിയപ്പോഴും പന്ത് തന്നെ നായകനായി തുടര്‍ന്നു. പന്തിന് കീഴില്‍ ഡല്‍ഹി കഴിഞ്ഞ സീസണിലും പ്ലേ ഓഫിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button