ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി താരങ്ങളെ ടീമിൽ പരിഗണിക്കാത്തതിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെതിരെ വിമർശനം ഉന്നയിച്ച് മുൻ പരിശീലകൻ ബിജു ജോർജ്. ഹോട്ടലിന്‍റെ മാനേജർ മലയാളിയായത് കൊണ്ട് വെയിറ്ററായിട്ട് മലയാളികളെ എടുത്തില്ലെന്ന് പറഞ്ഞ് അയാളുടെ മേകേറുന്നത് ശരിയല്ല എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ, ശ്രീശാന്തിന്റെ സഹോദരന്‍ ദീപു വിമര്‍ശനം ഉന്നയിച്ചു രംഗത്തു വന്നിരുന്നു. സഞ്ജുവിന്റെ പേരെടുത്തു പറയാതെ മലയാളി താരങ്ങളെ മല്ലു ക്യാപ്റ്റന് ഇപ്പോള്‍ കണ്ണിനു പിടിക്കുന്നില്ലെന്നും വന്ന വഴി മറക്കരുതെന്നും വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് ദീപു വിമര്‍ശിച്ചത്.
ബിജു ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്..
ഹോട്ടലിന്‍റെ മാനേജർ മലയാളി ആയതു കൊണ്ട്, വെയിറ്റർ ആയിട്ടു മലയാളികളെ എടുത്തില്ല എന്ന് പറഞ്ഞു അയാളുടെ മേകേറുന്നത് ശരിയല്ല… പിന്നെ വൈറ്റെർമാർ എന്ത് ചെയ്യണം???, വെയിറ്റ് ചെയ്യണം, ക്വാളിഫിക്കേഷൻ ഉള്ള വൈറ്റെർമാർ ആരും ഇല്ലായിരുന്നോ, ആവോ??
നേരത്തെയും സഞ്ജുവിനെ സാമൂഹികമാധ്യമങ്ങളിൽ ബിജു ജോർജ് വിമർശിച്ചിരുന്നു. ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണമെന്നും ഇന്ന് സൂപ്പർ സ്റ്റാർ ആയിരിക്കാം നാളെ എന്താകുമെന്ന് ആർക്കറിയാം എന്നായിരുന്നു അന്ന് ബിജു ജോർജിന്‍റെ വിമർശനം.
Read Also:- ഐപിഎല്ലിന് മുമ്പ് വെടിക്കെട്ട് പ്രകടനവുമായി സുനില്‍ നരെയ്‌ൻ
മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ടീമുകളാരും താല്‍പര്യം കാട്ടാത്തതിനാല്‍ ശ്രീശാന്തിന്‍റെ പേര് ലേലത്തിനുപോലും എത്തിയില്ല. ബേസില്‍ തമ്പിക്കും വിഷ്ണു വിനോദിനും പുറമെ സഞ്ജുവിനൊപ്പം കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, മിഥുന്‍ എസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ റോബിന്‍ എന്നിവരായിരുന്നു ഐപിഎല്‍ താരലേലത്തിന് ഉണ്ടായിരുന്നത്. ഇവരുടെ പേരുകള്‍ ലേലത്തിന് എത്തിയെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല.
Post Your Comments