തിരുവനന്തപുരം : വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള 11 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന 8 സിലിണ്ടറുകളും റെയ്ഡില്‍ പിടിച്ചെടുത്തു.
ബാലരാമപുരം നെല്ലിവിള അന്തിയൂര്‍ സ്കൂളിന് സമീപം ഒരു വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചു.
Read Also : കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ മേഖലയിലെ ചായക്കടകളിലും തട്ടുകടകളിലും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്നും വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post Your Comments