ThiruvananthapuramLatest NewsKeralaNattuvarthaNews

കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം

പളുകല്‍ കരുമാനൂര്‍ സ്വദേശിയായ റോബര്‍ട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്

വെള്ളറട: കെ.എസ്.എഫ്.ഇ ഓഫീസില്‍ പെട്രോളുമായി കയറി ചിറ്റാളന്റെ ആത്മഹത്യാ ശ്രമം. പളുകല്‍ കരുമാനൂര്‍ സ്വദേശിയായ റോബര്‍ട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കെ.എസ്.എഫ്.ഇ കുന്നത്തുകാല്‍ ബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ചയാണ് സംഭവം. മാനേജരുടെ കാബിനില്‍ പെട്രോളുമായി കയറി ചിറ്റാളന്‍ നടത്തിയ ആത്മഹത്യാ ശ്രമം പൊലീസും ഫയര്‍ഫോഴ്സും ഇടപെട്ട് തടഞ്ഞു.

Read Also : സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ ക്രൂര മർദ്ദനം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇയാള്‍ കെ.എസ്.എഫ്.ഇയില്‍ അടയ്ക്കുന്ന മാസച്ചിട്ടിയില്‍ പല തവണകള്‍ മുടങ്ങിയിരുന്നു. തുടര്‍ന്ന് കെട്ടിയ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും കാലാവധി കഴിയാതെ ചിട്ടി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് സ്ഥലത്തെത്തിയ വെള്ളറട പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച്‌ പുറത്തെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button