ന്യൂഡൽഹി: കോൺഗ്രസിന് പഞ്ചാബിൽ അടിപതറുന്നു എന്ന സൂചന നൽകി രാഹുൽ ഗാന്ധിയുടെ റാലി. റാലിക്ക് ആളില്ല എന്നത് മാത്രമല്ല ഒഴിഞ്ഞ കസേരകളും ആയിരുന്നു കൂടുതൽ. രാഹുൽ ഗാന്ധിയുടെ പ്രസംഗം നടക്കുമ്പോൾ തന്നെ ആളുകൾ എഴുനേറ്റു പോകുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ റാലികൾക്ക് വലിയ ജനക്കൂട്ടം ഉണ്ടാവുന്നത് കോൺഗ്രസിന് തെല്ലൊന്നുമല്ല അസ്വസ്ഥത ഉണ്ടാക്കുന്നതും.
യു.പി, ബീഹാര്‍, ദല്‍ഹി എന്നിവിടങ്ങളിലെ ‘ഭയ്യ’മാരെ പഞ്ചാബില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന മുഖ്യമന്ത്രി ചന്നിയുടെ വിവാദ പരാമർശം വളരെയേറെ രാഷ്ട്രീയ കോലാഹലം ഉണ്ടാക്കി. പ്രിയങ്കയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഈ പരാമർശം. കോൺഗ്രസിനുള്ളിൽ തന്നെ വലിയ കലാപമാണ് ഉള്ളത്. സിദ്ധുവിന്റെ പക്ഷം ചിലരും ചന്നിയുടെ പക്ഷം ചിലരും എന്ന രീതിയിലാണ് കാര്യങ്ങൾ.
അതേസമയം ഫെബ്രുവരി 20-നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളായ യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവയ്‌ക്കൊപ്പം മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.ഫെബ്രുവരി 20-നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളായ യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവയ്‌ക്കൊപ്പം മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
Post Your Comments