PalakkadLatest NewsKeralaNattuvarthaNews

സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കാറുള്ള പ്രതി ഒടുവിൽ പൊലീസ് പിടിയിൽ

ഒറ്റകൈയ്യൻ കൂടിയായ ഫൈസൽ സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്കുകൾ മോഷ്ടിക്കാറുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

പാലക്കാട്: ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് പതിവായി ബൈക്ക് മോഷ്ടിക്കുന്നയാള്‍ ഒടുവിൽ അറസ്റ്റിലായി. സൂരക്കൽ സെൻനിയൂർ അഴഗർ സെറ്റി പാളയത്തിൽ മുഹമ്മദ് ഫൈസലിനെ (32) യാണ് മോഷണകുറ്റങ്ങൾക്ക് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റകൈയ്യൻ കൂടിയായ ഫൈസൽ സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്കുകൾ മോഷ്ടിക്കാറുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ബൈക്ക് മോഷണം പോയതായി നെന്മാറ സ്വദേശി പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇത്തരം മോഷണങ്ങൾ മുൻപും നടത്തിയിട്ടുള്ള ഫൈസൽ ജില്ലാ ആശുപത്രി പരിസരത്ത് സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് അറിഞ്ഞതോടെയാണ് കുറ്റവാളി ഫൈസൽ ആണെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചു.

Also read: നാളെ ആറ്റുകാൽ പൊങ്കാല: മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ, നിരസിച്ച് ട്രസ്റ്റ്

ചോദ്യം ചെയ്യലിൽ നെന്മാറ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത് താൻ ആണെന്നും ഫൈസൽ മൊഴി നൽകി. നമ്പർ പ്ലേറ്റ് മാറ്റി ഫൈസൽ ഈ ബൈക്ക് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരികയായിരുന്നു. ഇതേ ബൈക്കിലാണ് പ്രതി ജില്ലാ ആശുപത്രിയിലും എത്തിയിരുന്നത്. ഈ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഫൈസൽ കൊലപാതകം, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളിലും പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button