Latest NewsIndia

അഖിലേഷിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ ആക്രമിക്കപ്പെട്ടു : പിന്നിൽ സമാജ്വാദി ഗുണ്ടകളെന്ന് സംശയം

ലക്നൗ: കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. ചൊവ്വാഴ്ച, ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിലുള്ള കർഹാലിൽ വച്ചാണ് സംഭവം നടന്നത്.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയാണ് അദ്ദേഹം ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. ആക്രമണത്തിന് പിറകിൽ മാച്ച് വാദി പാർട്ടി ഗുണ്ടകൾ ആണെന്ന് കേന്ദ്രമന്ത്രി കേശവ് പ്രസാദ് മൗര്യ ആരോപിച്ചു. ബാഗേലിനു നേരെയുണ്ടായ ആക്രമണത്തോടെ, അഖിലേഷ് യാദവ് തന്റെ പരാജയം ഉറപ്പിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആക്രമണത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കടുത്ത നടപടി എടുക്കാൻ മണിപ്പൂരി പോലീസിനോട് മേലധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് രണ്ട് ദിവസം മുൻപ്, ബിജെപി എംപി ഗീത ശാഖ്യയും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളുടെയും സൂത്രധാരന്മാരായ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് കേശവ് പ്രസാദ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button