KeralaLatest NewsNews

പുരുഷന്മാരുടെ അറുവഷളൻ വായാടിത്തം കേട്ടാൽ ഉടഞ്ഞു പോകുന്ന ഒന്നും സ്മൃതിക്കെന്നല്ല, ഒരു സ്ത്രീക്കുമില്ല: ശാരദക്കുട്ടി

അത് ഈച്ചകളോട് യുദ്ധം ചെയ്ത് വേസ്റ്റാക്കാനുള്ളതല്ല.

 മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിനു നേരെ സമൂഹമാധ്യമത്തിൽ വലിയരീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. മാതൃഭൂമി ചാനലിൽ നിന്നും രാജിവച്ചതിന് പിന്നാലെ മീഡിയ വണ്ണിൽ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി സ്മൃതി ജോയിൻ ചെയ്തിരുന്നു.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടർന്നായിരുന്നു സ്മൃതി പരുത്തിക്കാടിനെതിരെ അശ്ളീല ഭാഷയില്‍ സൈബര്‍ ആക്രമണം ഉയർന്നത്. ലൈംഗികഅധിക്ഷേപം ഉൾപ്പെടെയുള്ള പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ് സൈറ്റുകള്‍ ഉള്‍പ്പെടെ പ്രചാരണം നടത്തുകയാണ്. ഈ അവസരത്തിൽ സ്മൃതിയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. കേരളത്തിലെ ആത്മവിശ്വാസമോ ആത്മാഭിമാനമോ സ്വയം ബഹുമാനമോ ഇല്ലാത്ത ചില പമ്പരവിഡ്ഢി പുരുഷന്മാരുടെ അറുവഷളൻ വായാടിത്തം കേട്ടാൽ ഉടഞ്ഞു പോകുന്ന ഒന്നും സ്മൃതിക്കെന്നല്ല, അവരോട് കൈകോർക്കുന്ന ഒരു സ്ത്രീക്കുമില്ലെന്നു ശാരദക്കുട്ടി പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം

കുറിപ്പ് പൂർണ്ണ രൂപം

സ്മൃതി പരുത്തിക്കാട് മികച്ച മാധ്യമ പ്രവർത്തകയും ധീരയുമായ സ്ത്രീയാണ്. കേരളത്തിലെ ആത്മവിശ്വാസമോ ആത്മാഭിമാനമോ സ്വയം ബഹുമാനമോ ഇല്ലാത്ത ചില പമ്പരവിഡ്ഢി പുരുഷന്മാരുടെ അറുവഷളൻ വായാടിത്തം കേട്ടാൽ ഉടഞ്ഞു പോകുന്ന ഒന്നും സ്മൃതിക്കെന്നല്ല, അവരോട് കൈകോർക്കുന്ന ഒരു സ്ത്രീക്കുമില്ല.

ഈ നാണമില്ലാത്ത കൂട്ടങ്ങളുടെ തലക്കു മുകളിലൂടെ ചവിട്ടിക്കടന്നു പോകാനാണ് പ്രകൃതി ഉറച്ച പാദങ്ങളും ഉയർന്ന ശിരസ്സും അധ്വാനശേഷിയും ചിന്താ ശക്തിയും ബുദ്ധിയും വകതിരിവും കുറച്ചധികമായി പെണ്ണിനു തന്നിരിക്കുന്നത്. അത് ഈച്ചകളോട് യുദ്ധം ചെയ്ത് വേസ്റ്റാക്കാനുള്ളതല്ല.

എസ് ശാരദക്കുട്ടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button