കോഴിക്കോട്: മീഡിയാ വണ്‍ ചാനലില്‍ ജോയിൻ ചെയ്ത സ്മൃതി പരുത്തിക്കാടിനെതിരെ തീവ്രമുസ്ലീം നിലപാടുകാരുടെ സൈബര്‍ ആക്രമണം. മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും രാജിവച്ചാണ് സ്മൃതി മീഡിയ വണ്ണിൽ എത്തിയത്. അടുത്തകാലത്തായി മനോരമയിൽ നിന്നും പ്രമോദ് രാമൻ ഉൾപ്പെടെയുള്ളവർ മീഡിയ വണ്ണിൽ എത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സ്മൃതിയും ചാനലിലേക്ക് എത്തുന്നത്.
read also: മുലയൂട്ടുന്ന ചിത്രത്തിന് രൂക്ഷ വിമർശനവും പരിഹാസവും: മറുപടി നൽകി ഈവ്ലിൻ ശർമ
ഇപ്പോഴിതാ തീവ്ര ഇസ്ലാമിസ്റ്റുകൾ സ്മൃതിക്കെതിരെ രംഗത്ത്. ഇന്നലെ രാത്രി ഒന്‍പതിന് ചാനലിലെ ചര്‍ച്ച നടത്തിയത് സ്മൃതിയായിരുന്നു. സാരി ഉടുത്തും പൊട്ടുകുത്തിയും ചാനല്‍ ചർച്ചയിൽ സ്മൃതി പ്രത്യക്ഷപ്പെട്ടതാണ് സ്മൃതിയ്ക്ക് നേരെ വിമർശനങ്ങൾ ഉയരാൻ കാരണം. ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് ചിലരുടെ കമന്റുകൾ. സ്മൃതിക്ക് ഒരു തട്ടമിട്ടുകൂടെയെന്നും ഇന്ന് ഉത്സവത്തിന് പോയിട്ട് വന്നതു പോലെയുണ്ടെന്നും ചിലര്‍ വര്‍ഗീയ കമന്റുകള്‍ ഇട്ടിട്ടുണ്ട്. വസ്ത്രത്തില്‍ ഇമാന്‍ ഇല്ല. സ്മൃതിയുടെ വാര്‍ത്തയില്‍ അതുകാണണമെന്നും ചിലര്‍ മീഡിയാ വണ്ണിന്റെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും കമന്റുകൾ വരുന്നുണ്ട്.
Post Your Comments