KeralaLatest NewsNews

‘ഭാഗ്യലക്ഷ്മിയും കൂട്ടരും ജട്ടി നായരെ നേരിട്ടത് പോലെ ഇവന്മാരെ കുടുംബത്തിൽ കയറി നേരിടണം’: ശ്രീജ നെയ്യാറ്റിൻകര

കോഴിക്കോട്: മാധ്യമ പ്രവർത്തക സ്‌മൃതി പരുത്തിക്കാടിന് നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതി സംഘികൾ എന്നല്ല, ആരായാലും ശരി മറുഭാഗത്തുള്ള സ്ത്രീക്ക് നീതി ലഭിക്കും എന്ന് കരുതണ്ടെന്ന് ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കുന്നു. സൈബര്‍ ആക്രമണത്തിനെതിരെ പരാതി നൽകിയെങ്കിലും ഫലം നിരാശയാണെന്ന് സ്‌മൃതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശ്രീജയുടെ പ്രതികരണം.

ഭാഗ്യലക്ഷ്മിയും കൂട്ടരും ജട്ടി നായരെ നേരിട്ടത് പോലെ പെണ്ണുങ്ങൾ ഇവന്മാരെ കുടുംബത്തിൽ കയറി നേരിടണമെന്നും, പെണ്ണുങ്ങൾ ഇവിടത്തെ നിയമങ്ങളിലും നീതിപാലകരിലും അഭയം തേടുന്നത് ഇന്ന് കോമഡിയായി മാറിയിട്ടുണ്ടെന്നും ശ്രീജ നെയ്യാറ്റിൻകര പരിഹസിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ശ്രീജയുടെ പ്രതികരണം.

Also Read:കാവ്യാ മാധവന്റെ ലക്ഷ്യ ബ്യൂട്ടിക്കിലെ തീപിടിത്തം: തീയണക്കാനെടുത്തത് മണിക്കൂറുകൾ, അപകട കാരണം പുറത്ത്

‘മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ സംഘപരിവാർ ഹാൻഡിലുകൾ നടത്തിയ സൈബർ ആക്രമണത്തിനെതിരെയുള്ള പരാതിയിന്മേലുള്ള പോലീസ് നിഷ്‌ക്രിയത്വം എനിക്കൊരു അത്ഭുതവും ഉണ്ടാക്കുന്നില്ല. സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതി സംഘികൾ എന്നല്ല, ആരായാലും ശരി മറുഭാഗത്തുള്ള സ്ത്രീക്ക് നീതി ലഭിക്കും എന്ന് കരുതുകയേ വേണ്ട. ഭാഗ്യലക്ഷ്മിയും കൂട്ടരും ജട്ടി നായരെ നേരിട്ടത് പോലെ പെണ്ണുങ്ങൾ ഇവന്മാരെ കുടുംബത്തിൽ കയറി നേരിടണം അതിന്റെ പേരിൽ കേസിൽ പ്രതിയായാലും ഉണ്ട് സമാധാനം. വേട്ടക്കാരനെ മാന്തി പൊളിച്ചിട്ടാണല്ലോ എന്നാശ്വസിക്കാം. പെണ്ണുങ്ങൾ ഇവിടത്തെ നിയമങ്ങളിലും നീതിപാലകരിലും അഭയം തേടുന്നത് ഇന്നൊരു കോമഡിയായി മാറിയിട്ടുണ്ട്’, ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കുന്നു.

അതേസമയം, അധിക്ഷേപങ്ങളില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതെന്ന് സ്‌മൃതി കഴിഞ്ഞ ദിവസം മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. സൈബര്‍ മേഖലയിലെ പല കാര്യങ്ങളേക്കുറിച്ചും അന്വേഷണസംഘത്തിനു പോലും വലിയ പിടിയില്ലെന്നാണ് താൻ മനസിലാക്കിയ കാര്യമെന്നും ദ്വയാര്‍ത്ഥ ചിത്രമായതിനാല്‍ ഇതു ചെയ്തയാള്‍ ഉദ്ദേശിച്ചത് അങ്ങനെ തന്നെ ആകണമെന്നില്ല എന്ന മറുപടിയാണ് പോലീസിൽ നിന്നും ലഭിച്ചതെന്നും മാധ്യമ പ്രവർത്തക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button