Latest NewsKeralaNewsIndia

മീഡിയവണ്ണിന്റെ വിലക്ക്: ഫേസ്‌ബുക്ക് നിറയെ ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകൾ, നിയമനടപടിക്കൊരുങ്ങി സ്‌മൃതി പരുത്തിക്കാട്

മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം. വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി നിറഞ്ഞിരുന്നു ഫേസ്‌ബുക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് മാധ്യമപ്രവർത്തക.

മീഡിയ വണ്‍ ചാനലും പരാതി നല്‍കുമെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ് എന്നും സ്മൃതി പരുത്തിക്കാട് ചോദിക്കുന്നു.

Also Read:‘തലപ്പാവ് ഒരു ചോയ്‌സ് ആണെങ്കിൽ എന്തുകൊണ്ട്‍ ഹിജാബ് ഒരു ചോയ്‌സ് ആകുന്നില്ല?’: സോനം കപൂർ

അതേസമയം, കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹർജിയിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. സംപ്രേക്ഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നേരത്തെ മീഡിയ വൺ ചാനലിൻ്റെ ഉടമസ്ഥരായ മാധ്യമം ബ്രോഡ്കാസ്റ്റിം​ഗ് ലിമിറ്റഡ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇൻ്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാനലിൻ്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നാണ് ചാനൽ അധികാരികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button