ഡല്‍ഹി: എല്‍ഐസിയില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വന്‍ തുകയെന്ന റിപ്പോര്‍റ്റുകൾ പുറത്ത്. ഇത്തരത്തിൽ 21,539 കോടി രൂപ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതായാണ് ലഭ്യമായ വിവരം. ഇതുമായി ബന്ധപ്പെട്ട് 2021 സെപ്തംബര്‍ വരെയുള്ള കണക്കുകളാണ് എല്‍ഐസി സമര്‍പ്പിച്ചിരിക്കുന്നത്.
ഐപിഒക്ക് മുന്നോടിയായി എല്‍ഐസി സെബിക്ക് മുമ്പാകെ സമര്‍പ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അവകാശികളില്ലാത്ത പണത്തിന് എല്‍ഐസി കണക്കാക്കിയ പലിശയും ഇതിൽ ഇതിലുള്‍പ്പെടും. 2020 മാര്‍ച്ചില്‍ 16,052.65 കോടി രൂപയായിരുന്നു എല്‍ഐസിയിലെ അവകാശികളില്ലാത്ത നിക്ഷേപം. 2021 മാര്‍ച്ചില്‍ ഇത് 18,495 കോടിരൂപയായി ഉയര്‍ന്നു.
അതേസമയം, ഇൻഷുറൻസ് കമ്പനികളിലെ ആയിരം രൂപയില്‍ കൂടുതലുള്ള അവകാശികളില്ലാത്ത നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സെബിയുടെ നിയമം. ഇതിന്റെ ഭാഗമായാണ് എല്‍ഐസിയും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
ക്ലെയിം ചെയ്യാത്ത എല്‍ഐസി തുക പരിശോധിക്കുന്നതിനായി;
എല്‍ഐസി വെബ്സൈറ്റായ http://licindia.inലേക്ക് ലോഗ് ഇന്‍ ചെയ്യുക.
വെബ്സൈറ്റിന്റെ ഏറ്റവും അടിയിലുള്ള അണ്‍ക്ലെയിമിഡ് പോളിസി ഡ്യൂസ് ലിങ്ക് തിരഞ്ഞെടുക്കുക.
ശേഷം എല്‍ഐസി പോളിസി നമ്പർ, പോളിസി ഉടമയുടെ പേര്, ജനനതീയതി, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കി ക്ലെയിം ചെയ്യാത്ത തുക പരിശോധിക്കാം.
Post Your Comments