ബംഗളൂരു : ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ച് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കാമ്പസിനുള്ളില്‍ പ്രവേശനം നിഷേധിച്ചതോടെ അവര്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.
Read Also : പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ്: പ്രതിയും അഭിഭാഷകനും ചേർന്ന് ഒത്തുകളി
അക്രമങ്ങളും പ്രതിഷേധങ്ങളും തടയുന്നതിന്റെ ഭാഗമായി തുംകൂര്‍ ജില്ലയില്‍ കര്‍ണാടക സര്‍ക്കാര്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടന്നാണ് വിദ്യാര്‍ത്ഥിനികള്‍ തെരുവുകളില്‍ പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം, കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചേ ഇനി ക്ലാസുകളില്‍ കയറൂ എന്ന് വിദ്യാര്‍ത്ഥിനികളും അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കുകയും ചെയ്തു. അവധി കഴിഞ്ഞ് ക്ലാസുകളിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതി വിധി ലംഘിച്ചാണ് ഹിജാബും ബുര്‍ഖയും ധരിച്ച് കോളേജുകളിലെത്തിയത്.
വിഷയം പരിഗണിക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രം ധരിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
Post Your Comments