KeralaLatest NewsNews

സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കില്ല : മന്ത്രി ശിവന്‍കുട്ടി

കേരളത്തിലുള്ളത് വ്യവസായ സൗഹൃദ അന്തരീക്ഷം

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് പറ്റിയ അന്തരീക്ഷമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

Read Also : വേലി കെട്ടി മറച്ചും വ്യക്തിത്വം മൂടിക്കെട്ടിയുമുള്ള പിന്തിരിപ്പൻ ചിന്താഗതികൾ പുരോഗമന സമൂഹത്തെ നയിക്കുന്നത് എങ്ങോട്ട് ?

വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. മാതമംഗലത്ത് സിഐടിയു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹാര്‍ഡ് വെയര്‍ സ്ഥാപനം പൂട്ടിച്ച സംഭവം പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ച ഈ മാസം 21 ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button