തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് അംഗീകാരമുളള സ്‌കൂളുകളിലേക്ക് ചേരാന്‍ ടി സി നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ടു മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വയസ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളില്‍ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
എന്നാല്‍, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി.ശിവന്‍കുട്ടി ചുമതലപ്പെടുത്തി.
അതേസമയം, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി എന്‍.ജി.ഒ.കള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് തുക വിതരണം ചെയ്യുന്നതിന് സമഗ്ര മാനദണ്ഡ രേഖ സര്‍ക്കാര്‍ പുറത്തിറക്കി. ധനസഹായ വിതരണത്തിന് സ്‌കൂളുകളെ ഗ്രേഡിംഗ് നടത്തി തെരഞ്ഞെടുക്കുന്നതിനാണ് സമഗ്ര മാനദണ്ഡ രേഖ പുറത്തിറക്കിയത്.
Post Your Comments