Latest NewsIndiaInternational

കാനഡയിൽ ഏകാധിപത്യം, ട്രൂഡോയുടെ അപ്രീതി : ഇന്ത്യൻ പൗരത്വത്തിന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ജൂത എഴുത്തുകാരൻ

ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം നൽകണമെന്നും താമസിക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ച് കനേഡിയൻ എഴുത്തുകാരൻ. ലെബനീസ് വംശജനായ ജൂത എഴുത്തുകാരൻ ഗാഡ് സാദാണ് ഇന്ത്യയിൽ അഭയം നൽകണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചത്.

ഈ നാട് വിട്ടു പോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും, തനിക്ക് ഇന്ത്യയിലേക്ക് കുടിയേറാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ സാദ്, കാനഡയിൽ ഏകാധിപത്യമാണെന്നും തന്നെപ്പോലുള്ളവർ ഈ രാജ്യത്ത് ഉണ്ടാകുന്നത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെറുക്കുന്നെന്നും വ്യക്തമാക്കി.

രവിദാസിന്റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായി റീ ട്വീറ്റ് ചെയ്യുകയായിരുന്നു സാദ്. എഴുത്തുകാരനും പ്രൊഫസറും ശാസ്ത്രജ്ഞനുമായ സാദിന്, റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി വ്യക്തിപരമായി ആശംസകൾ അർപ്പിച്ചിരുന്നുവെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button