ThiruvananthapuramLatest NewsKeralaNattuvarthaNews

ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ

പൊങ്കാലയ്ക്കുശേഷം ശുചീകരണത്തിൽ ഏർപ്പെടാൻ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകൾ, എസ്പിസി, എൻഎസ്എസ് യൂണിറ്റുകളുടെ പ്രതിനിധികളുമായി കോർപ്പറേഷൻ ചർച്ച നടത്തി.

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണം വിവാദം ആയതിന് പിന്നാലെ, ഇത്തവണ സന്നദ്ധ പ്രവർത്തകരുടെയും വാഹനങ്ങളുടെയും കാര്യത്തിൽ ചിലവ് രഹിതമായി ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി തിരുവനന്തപുരം നഗരസഭ. പൊങ്കാല ദിനത്തിൽ സൗജന്യമായി മാലിന്യം നീക്കം ചെയ്യാൻ വാഹനങ്ങൾ ക്രമീകരിക്കുന്നതിന് ലോറി ഉടമകളുടെ സംഘടനയുമായും കോർപ്പറേഷന്റെ സിവിൽ വർക്ക് കോൺട്രാക്ടർമാരുടെ സംഘടനയുമായും നഗരസഭ ധാരണയിൽ എത്തിയിട്ടുണ്ട്.

Also read: കണ്ണൂർ ബോംബ് സ്ഫോടനം: ബോംബ് നിർമ്മിച്ചത് മിഥുൻ, അക്ഷയും ഗോകുലും സഹായികൾ

കൂടാതെ, പൊങ്കാലയ്ക്കുശേഷം ശുചീകരണത്തിൽ ഏർപ്പെടാൻ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകൾ, എസ്പിസി, എൻഎസ്എസ് യൂണിറ്റുകളുടെ പ്രതിനിധികളുമായി കോർപ്പറേഷൻ ചർച്ച നടത്തി. തെരുവിൽ പൊങ്കാല അർപ്പിക്കാൻ ഭക്തരെ അനുവദിക്കില്ലെന്ന് തീരുമാനിച്ചെങ്കിലും പൊങ്കാലയ്ക്ക് ശേഷം ശുചീകരണം അനിവാര്യമാണെന്ന് പൗരസമിതി നിരീക്ഷിച്ചു. പൊങ്കാലയെ തുടർന്ന് ഒറ്റരാത്രികൊണ്ട് മാലിന്യ സംസ്കരണം പൂർത്തിയാക്കാനുള്ള പദ്ധതിയും കോർപ്പറേഷൻ സജ്ജീകരിച്ച് കഴിഞ്ഞു. ജനക്ഷേമ സംഘടനകളുടെ സഹകരണം പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ ചിലവാക്കേണ്ടി വരുന്ന ഭീമൻ തുകയെ ഗണ്യമായി കുറയ്ക്കുമെന്ന് വിദഗ്ദർ ശുപാർശ ചെയ്തിരുന്നു.

അതേസമയം, ആറ്റുകാൽ പൊങ്കാലയ്ക്ക് സർക്കാർ അനുവദിച്ച ഇളവ് ക്ഷേത്ര ട്രസ്റ്റ് വേണ്ടെന്ന് വെച്ചു. ഇത്തവണയും പണ്ടാര അടുപ്പിലും വീടുകളിലും മാത്രമാണ് പൊങ്കാല നടക്കുക. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഭക്തർ വീടുകളിൽ തന്നെ പൊങ്കാല ഇടണമെന്ന് ട്രസ്റ്റ് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button