കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന സ്‌ഫോടനക്കേസിൽ ബോംബ് നിർമ്മിച്ചത് മിഥുൻ ആണെന്ന് പൊലീസ് കണ്ടെത്തി. അക്ഷയും ഗോകുലും ബോംബ് നിർമ്മിക്കാൻ മിഥുനെ സഹായിച്ചു . ചോദ്യം ചെയ്യലിൽ മിഥുൻ ബോംബ് നിർമ്മിച്ചതായി സമ്മതിച്ചു.
Also read: സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കാറുള്ള പ്രതി ഒടുവിൽ പൊലീസ് പിടിയിൽ
വിവാഹാഘോഷത്തിനിടെ ഉണ്ടായ കൊലപാതകത്തിന്റെ പകയിൽ നാട്ടിൽ തുടർ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് തങ്ങൾ എന്ന് കണ്ണൂർ തോട്ടടയിലെ വരന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. തലേന്ന് രാത്രിയിലെ പാട്ടും ഡാൻസും ഏച്ചൂർ, തോട്ടട സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിലാണ് കലാശിച്ചത്. ഈ ആഘോഷത്തിൽ പങ്കെടുക്കാതിരുന്ന ജിഷ്ണു പിറ്റേന്നത്തെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ‘കല്ല്യാണ വീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കൾ വരുമെന്ന് കരുതിയിരുന്നില്ല. ഈ ദുരന്തത്തിൽ നിന്ന് എങ്കിലും യുവാക്കൾ പാഠം പഠിക്കണം’ വരന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കേസിലെ മൂന്നാം പ്രതിയും പൊലീസിന്റെ പിടിയിലായി. ഏച്ചൂർ സ്വദേശി ഗോകുൽ ആണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്. ഗോകുലിന്റെയും മിഥുന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഒന്നാം പ്രതിയായ അക്ഷയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച തോട്ടടയിലെ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുക്കൾ തന്നെയാണ് പിടിയിലായ മൂന്ന് പേരും. തോട്ടട സംഘത്തിന് നേരെ ഏച്ചൂർ സംഘം എറിഞ്ഞ ബോംബ് അബദ്ധത്തിൽ സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽ തന്നെ വീണ് പൊട്ടുകയായിരുന്നു.
Post Your Comments