തിരുവനന്തപുരം: 2012ന് മുന്‍പ് നിയമിതരായവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാടിനെതിരെ പ്രീ-പ്രൈമറി സ്കൂളിലെ അദ്ധ്യാപകരും ആയമാരും രംഗത്ത്. തങ്ങളുടെ ജോലി സ്ഥിരപ്പെടുത്താന്‍ സമരത്തിനിറങ്ങിയ നേതാവ് വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ നിലപാട് മാറ്റി എന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന ആരോപണം.
സംസ്ഥാനത്തെ 8000ത്തോളം എയിഡഡ് സ്കൂള്‍ പ്രീ-പ്രൈമറി അദ്ധ്യാപകരാണ് ന്യായമായ വേതനത്തിനും ജോലിസ്ഥിരപ്പെടുത്താനുമായി സമരരംഗത്തുള്ളത്. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യമാണ് പ്രധാനമായും എയിഡഡ് പ്രീ-പ്രൈമറി സ്കൂള്‍ അദ്ധ്യാപകരും ആയമാരും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ ജോലിചെയ്യുന്നവരെ സ്ഥിരപെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നെങ്കിലും 2012 നു മുമ്പ് നിയമിതരായവരെ ആരെയും സ്ഥിരപെടുത്താനാകില്ലന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചതില്‍ പിന്നെ എയിഡഡ് പ്രീപൈമറി സ്കൂള്‍ അദ്ധ്യാപകര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. വരുമാനം തീര്‍ത്തും നിലച്ചു. മാത്രമല്ല സ്വന്തം ചിലവില്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുകയും ചെയ്യണം. നിയമപരമായും പ്രതിഷേധത്തിലൂടെയും അര്‍ഹമായ ആനുകൂല്യം നേടി എടുക്കനായി പോരാട്ടം തുടരുമെന്നും അദ്ധ്യാപകര്‍ പറഞ്ഞു.
Post Your Comments