തിരുവനന്തപുരം : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചപ്പോള്‍ ഇത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒത്താശയോടെയാണ് കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിവാദം അഴിച്ചുവിട്ടിരിക്കുന്നത്. ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നു.
Read Also : ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല, 13 വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ ബഹിഷ്‌കരിച്ചു
ഹിജാബ് സ്ത്രീകളുടെ പുരോഗതി തടയാനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. ‘സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നില്ല. വിലക്കുകള്‍ സ്ത്രീകളുടെ പുരോഗതി തടയാനാണ്. വിദ്യാലയങ്ങള്‍ക്ക് യൂണിഫോം തീരുമാനിക്കാം. ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടുംപിടിത്തം ഉപേക്ഷിക്കണം’, അദ്ദേഹം പറഞ്ഞു.
‘കര്‍ണാടകയിലെ ഹിജാബ് വിവാദം ഷബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ്. മുസ്‌ലിം സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് തെറ്റാണ്. സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിച്ച് മാറ്റിനിര്‍ത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്’, ആരിഫ് ഖാന്‍ ആരോപിച്ചു.
Post Your Comments