ദുബായ്: ഇ-സ്‌കൂട്ടർ യാത്രികർക്ക് ബോധവത്കരണം നൽകി ദുബായ് പോലീസ്. അൽ റിഗ്ഗ സ്ട്രീറ്റ്, അൽ മുറഖബാദ് സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളുവാർഡ് എന്നിവിടങ്ങളിലാണ് ദുബായ് പോലീസ് ക്യാംപെയ്ൻ ആരംഭിച്ചത്. ഇ-സ്‌കൂട്ടർ യാത്രക്കാരെ ഗതാഗത നിയമം പറഞ്ഞുകൊടുത്ത് ബോധവത്കരിക്കുകയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
ഇ-സ്‌കൂട്ടർ ഓടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണമെന്നും തങ്ങൾക്ക് അനുവദിച്ച സ്ഥലത്ത് മാത്രമേ സ്‌കൂട്ടർ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്നും പോലീസ് നിർദ്ദേശിച്ചു. മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി അപകടമുണ്ടാക്കും വിധം സ്‌കൂട്ടർ ഓടിക്കരുതെന്നും നിർദ്ദേശമുണ്ട്.
മറ്റു വാഹനങ്ങളുമായി മതിയായ അകലം പാലിച്ചുവേണം സഞ്ചരിക്കേണ്ടത്.. നടപ്പാതകളിലൂടെ നടക്കുന്നവർക്ക് യാതൊരു തടസ്സവുമുണ്ടാക്കരുതെന്നും സഞ്ചാര സമയത്ത് സ്‌കൂട്ടറിൽ യാതൊരു വസ്തുക്കളും വയ്ക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇത് സ്‌കൂട്ടറിന്റെ ബാലൻസിനെ ബാധിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Read Also: വിദ്യാഭ്യാസത്തേക്കാൾ വലുത് ഹിജാബ്, മകളെ പരീക്ഷയെഴുതിക്കാതെ വിളിച്ചിറക്കിക്കൊണ്ട് പോയി പിതാവ്
Post Your Comments