മുംബൈ: ചെന്നൈ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന് ഇന്ത്യൻ പേസർ ദീപക് ചാഹര്‍. ഐപില്‍ മെഗാതാരലേലത്തില്‍ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായിരുന്നു ദീപക് ചാഹര്‍. 14 മുടക്കിയാണ് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ ചെന്നൈക്കൊപ്പം നേടി.
ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ചാഹർ 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ നേടിയത്. ‘ഒരു താരത്തിന്റെ കഴിവ് പലപ്പോഴും പണം കൊണ്ട് അളക്കപ്പെടരുത്. ഞാന്‍ പത്ത് ലക്ഷത്തിനും 80 ലക്ഷത്തിനും കളിച്ചിട്ടുണ്ട്. ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് മാത്രമാണ് എന്റെ ലക്ഷ്യം’.
‘ശരിയാണ് ചെന്നൈ എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചു. എന്നാാല്‍ അതിനുമപ്പുറത്ത് 2018 സീസണില്‍ ധോണിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. എന്നെ ഇതുവരെ എത്തിച്ചതും ആ വിശ്വാസമാണ്’.
Read Also:- ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
”ചെന്നൈ സൂപ്പര്‍ കിംഗ്സ് അല്ലാതെ മറ്റൊരു ജേഴ്സിയില്‍ കളിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പോലുമാകില്ല. ടീമിന് വേണ്ടി നന്നായി കളിക്കുകയെന്ന് മാത്രമാണ് ലക്ഷ്യം. ഇത്രയും തുകയ്ക്ക് എനിക്ക് വിളിവരുമെന്ന് പ്രതീക്ഷിച്ചില്ല. എനിക്കുവേണ്ടിയുള്ള വിളി നിര്‍ത്തിയിരുന്നെങ്കില്‍ എന്നുഞാന്‍ കരുതുക പോലും ചെയ്തു’ ചാഹര്‍ പറഞ്ഞു.
Post Your Comments