ThiruvananthapuramNattuvarthaLatest NewsKeralaNews

സിപിഎം രാഷ്ട്രീയഭീകര സംഘടന: കെ സുധാകൻ

തിരുവനന്തപുരം: സിഐടിയു ഏര്‍പ്പെടുത്തിയ ഊരുവിലക്കിനെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വരുകയും ഈ കടയില്‍ നിന്ന് സാധനം വാങ്ങിയ വ്യക്തിയെ അടിച്ചോടിക്കുകയും ചെയ്ത സിപിഎം രാഷ്ട്രീയ ഭീകര സംഘടനയായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.

കേരളത്തിലേക്ക് നിക്ഷേപം തേടി വിദേശങ്ങളില്‍ കറങ്ങിനടക്കുന്നതിനു പകരം സ്വന്തം നാട്ടിലെ തൊഴിലുടമകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സംരക്ഷണം നല്കുകയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവരാജാവിന് വേണ്ടി എന്റെ ഹെലികോപ്ടര്‍ തടഞ്ഞു’ : രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

‘കേരളത്തില്‍ സിപിഎം പൂട്ടിച്ച നൂറുകണക്കിനു സംരംഭങ്ങളുടെ പട്ടികയിലേക്ക് മാതമംഗലം-പേരൂല്‍ റോഡിലെ എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ് വേര്‍ സ്ഥാപനവും ഇവിടെ നിന്നും സാധനം വാങ്ങിയതിന്റെ പേരില്‍ സിസിടിവി വില്‍ക്കുന്ന എ.ജെ സെക്യൂടെക് ഐടി സൊലൂഷന്‍സ് എന്ന കടയും ഉള്‍പ്പെടുത്താനായി എന്നത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി കൊണ്ടാടാം’. കെ സുധാകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button