കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവ വലിയ വിവാദമായിരുന്നു. ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. ഇപ്പോഴിതാ, മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഗവര്‍ണര്‍. ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാനിലെവിടെയും ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റാണ്. അങ്ങനെ വിശേഷിപ്പിക്കുന്നതിനു പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണുള്ളത്. ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിവാദം ഷാബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ്. ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടും പിടുത്തം ഉപേക്ഷിക്കണം. ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അത് സ്ത്രീകൾ ആദ്യം തിരിച്ചറിയണം’, ഗവർണർ വ്യക്തമാക്കി.
Also Read:സ്‌കൂളുകളിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: ജിഫ്രി മുത്തുക്കോയ തങ്ങൾ
മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബിയൻ മനസ് ആണ് ഇന്നും ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഹിജാബിനെ സിഖുകാരുടെ വസ്ത്രധാരണവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘ഹിജാബ് വിവാദം സ്ത്രീകളെ വ്യാഭ്യാസത്തിൻറെ കാര്യത്തിൽ പിന്നോട്ടടുപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീകളെ അടിച്ചമർത്താൻ. ഹിജാബ് വിവാദം ഗൂഢാലോചനയുടെ ഭാഗം. പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബിയൻ മനസ് ഇന്നും ഉണ്ട്. മുസ്ലിം സ്ത്രീകളെ വീട്ടിലിരുത്താനുള്ള ശ്രമം ആണ് നടക്കുന്നത്.ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം’, ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments