Latest NewsNewsIndia

ഹിജാബ് ഊരാൻ പറ്റില്ലെന്ന് വിദ്യാർത്ഥികൾ, ക്ലാസിൽ കയറാതെ തിരിച്ച് മടങ്ങി: മൗലാന ആസാദ് സ്‌കൂളിൽ ഇന്ന് സംഭവിച്ചത്, വീഡിയോ

ഷിമോഗ: ഹിജാബ് നിരോധന വിവാദത്തെ തുടർന്ന് അഞ്ച് ദിവസമായി അടഞ്ഞുകിടക്കുന്ന കർണാടകയിലെ സ്കൂളുകൾ വീണ്ടും തുറന്നു. അന്തിമ വിധി വരുന്നതുവരെ കോളജുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ച് ഭൂരിഭാഗം പേരും സ്‌കൂൾ ഗേറ്റിനടുത്ത് വെച്ച് ഹിജാബ് അഴിച്ച് ബാഗിൽ വെച്ചശേഷം സ്‌കൂളിലേക്ക് പ്രവേശിച്ചു. എന്നാൽ, കുറച്ച് വിദ്യാർത്ഥികൾ മാത്രം ഇതിനു തയ്യാറായില്ല. ഹിജാബ് ധരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന്‌ അധ്യാപകർ അറിയിച്ചതോടെ പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച് വിദ്യാർഥികൾ തിരിച്ച് മടങ്ങി. കർണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിലാണ് സംഭവം. ഒരുകൂട്ടം വിദ്യാർത്ഥികളാണ് തിരിച്ച് വീട്ടിലേക്ക് മങ്ങിയത്.

എന്നിരുന്നാലും, കോടതി ഉത്തരാവ് പാലിച്ച് സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഹിജാബ് നീക്കം ചെയ്തു. ഹിജാബ് വിഷയം ആരംഭിച്ച ഉടുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിലെ വിദ്യാർത്ഥിനികൾ വരെ ക്യാമ്പസ് ഗേറ്റിലെത്തി ഹിജാബ് നീക്കം ചെയ്ത ശേഷം അകത്തേക്ക് പ്രവേശിച്ചു എന്നാണു റിപ്പോർട്ടുകൾ. ചില വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരിൽ ചിലർ സ്‌കൂൾ ഗേറ്റിനടുത്ത് വെച്ച് അധ്യാപികമാരുടെ വാക്കേറ്റമുണ്ടായി. തൽക്കാലം അകത്തേക്ക് കയറ്റിവിടണമെനിനും ക്ലാസ്മുറിയിൽ പ്രവേശിച്ച ഉടൻ കുട്ടികൾ ഹിജാബ് അഴിച്ച് മാറ്റുമെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അറിയിച്ചെങ്കിലും അധ്യാപികമാർ ഇതിനു തയ്യാറായില്ല.

Also Read:സിപിഎം രാഷ്ട്രീയഭീകര സംഘടനയായി മാറി : കെ. സുധാകരന്‍ എംപി

പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപികമാർക്കും ഹിജാബ് ധരിച്ച് സ്‌കൂളിനകത്തേക്ക് പ്രവേശനമില്ല. കർണാടകയിലെ മാണ്ഡ്യയിലെ ചില സ്‌കൂളിലെ മുസ്ലിം അധ്യാപികമാർ ഹിജാബും പർദ്ദയും ധരിച്ചാണ് സ്‌കൂളിലെത്തിയത്. എന്നാൽ, സ്‌കൂൾ ഗേറ്റിൽ വെച്ച് പർദ്ദയും ഹിജാബും അഴിച്ചുമാറ്റിയ ശേഷം സ്‌കൂളിലേക്ക് പ്രവേശിക്കുകയായിരുന്നു. മാണ്ഡ്യയിലെ റോട്ടറി എജ്യുക്കേഷണൽ സൊസൈറ്റി സ്‌കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഹിജാബ് അഴിച്ചുമാറ്റി സ്‌കൂളിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

അന്തിമ വിധി വരുന്നതുവരെ കോളജുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരമായ ഒരു വസ്ത്രവും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് എല്ലാ സ്‌കൂളുകളും നീങ്ങിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഏർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button