Latest NewsNewsInternational

അമേരിക്ക സാത്താൻ തന്നെ, ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ജോ ബൈഡന്‍: ഇബ്രാഹിം റെയ്സി

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങൾക്കും കാരണം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്‍റ് നാശത്തിന് ഊര്‍ജ്ജമാകുന്നതരത്തില്‍ അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജോ ബൈഡന്‍റെ പരാമർശങ്ങളെന്ന് പറഞ്ഞ റെയ്‌സി, അമേരിക്ക ചെകുത്താൻ ആണെന്നും ആരോപിച്ചു.

നേരത്തെ അമേരിക്കയെ ചെകുത്താനെന്ന് വിശേഷിപ്പിച്ച ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ആയത്തുള്ള റൂഹോള ഖൊമേനിയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് അമേരിക്കയുടെ പ്രവര്‍ത്തികളെന്നും ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി പറയുന്നു. ഒരു മാസം മുമ്പ് ഇറാനിയൻ സദാചാര പോലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിച്ച മഹ്‌സ അമിനിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് ഇറാനിയൻ സ്ത്രീകളാണ് രാജ്യത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ പ്രതിഷേധ പ്രകടനങ്ങൾക്ക് ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്.

ബൈഡൻ അരാജകത്വത്തിന് പ്രേരണയാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ആരോപിച്ചു. അരാജകത്വവും ഭീകരതയും മറ്റൊരു രാജ്യത്തിന്റെ നാശവും ഉത്തേജിപ്പിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ അമേരിക്കയെ മഹാനായ സാത്താൻ എന്ന് വിളിച്ച ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്റെ നിത്യ വാക്കുകളുടെ ഓർമ്മപ്പെടുത്തലാണെന്ന് റെയ്സി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളിലൂടെ ശത്രുവിന്റെ ഗൂഢാലോചനയെ നേരിടണമെന്നും റെയ്‌സി പറഞ്ഞു.

മഹ്സ അമീനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച ശേഷമായിരുന്നു ഇറാന്‍ പ്രസിഡന്‌‍റിന്‍റെ പരാമര്‍ശം. 22കാരിയായ മഹ്സ അമീനിയെ ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് സെപ്തംബര്‍ 13ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചിരുന്നു. രാജ്യത്തെ പൌരന്മാര്‍ക്കും ധീരയായ സ്ത്രീകള്‍ക്കും ഒപ്പമാണുള്ളതെന്നാണ് ഇറാനിലെ പ്രതിഷേധങ്ങളേക്കുറിച്ച് വെള്ളിയാഴ്ച ജോ ബൈഡന്‍ പ്രതികരിച്ചത്. ഇറാന്‍ സേന പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തിയതിന് പിന്നാലെ അമേരിക്ക ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button