അഞ്‍ജു പാർവതി പ്രഭീഷ്
ഒരു സ്ത്രീ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ പേരാണ് ഹിജാബ് എന്ന് ഇറാനിലെ സ്ത്രീകൾ തിരിച്ചറിഞ്ഞതിൻ്റെ പേരിൽ അവിടെ പ്രക്ഷോഭം ആളിപ്പടരുകയാണ്. എന്തിന് വേണ്ടി? വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി! പെട്ടെന്നോർത്തത് നമ്മുടെ നാട്ടിലെ അന്തിണികളെയാണ്. ‘ഹിജാബ് ‘ എന്നു കേട്ടാലുടൻ സിരകളിൽ ഫെമിനിസം തിളച്ചുപ്പൊന്തുന്ന ടീമുകൾ ഒന്നും ഇറാനും സ്ത്രീകൾ തെരുവിലിറങ്ങി പരസ്യമായി ഹിജാബ് കത്തിക്കുന്നതുമൊന്നും കണ്ടിട്ടുമില്ല; കേട്ടിട്ടുമില്ല!
ഹിജാബ് എന്നത് മുസ്ലിം സ്ത്രീകളുടെ റൈറ്റ് ആയും ചോയ്സ് ആയും നറേറ്റ് ചെയ്ത് സപ്പോർട്ട് കൊടുത്ത പലരും ഇറാനിൽ നടന്ന ഒരു ദാരുണ കൊലപാതകവും അതിൻ്റെ പേരിൽ സ്ത്രീകൾ തെരുവിൽ ഇറങ്ങി നടത്തുന്ന പ്രക്ഷോഭത്തെ പറ്റിയും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഇറാനിലെ സ്ത്രീകൾക്ക് പരസ്യ പിന്തുണ നൽകിയാൽ വീട്ടിലെത്തുന്ന ഈന്തപ്പഴത്തിനും അണ്ടിപരിപ്പിനും സുഡുക്കൾ വിലക്ക് ഏർപ്പെടുത്തുമെന്ന് അന്തിണികൾക്കറിയാം.
തെരുവിൽ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച 185 പേരെയാണ് സുരക്ഷാസേന തല്ലിക്കൊന്നത്. അവരിൽ കുട്ടികളുമുണ്ടായിരുന്നു. അപ്പോൾ ഞാനോർത്തത് വർഷാവർഷം ഗാസയ്ക്ക് വേണ്ടി കവിതകൾ എഴുതിയിരുന്ന മാനവികാവാദികളെയാണ്. അവരുടെ തൂലികയിൽ ഇറാനിലെ മതഭീകരർ നടത്തുന്ന നരനായാട്ടിനെ കുറിച്ചെഴുതാൻ മഷിയില്ലത്രേ. ആമസോൺ കാടുകളിൽ കാട്ടുത്തീ പടർന്നപ്പോൾ ഇവിടെ തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്ക് ഇറാനിലെ പ്രക്ഷോഭമാകുന്ന കാട്ടുത്തീ കാണാൻ മനസ്സില്ലത്രേ.
അമ്പത് ലക്ഷത്തിൻ്റെ മതിലിനകത്ത് നവോത്ഥാനത്തിൻ്റെ വാൾപേപ്പർ ഒട്ടിച്ച് അതിൽ ഹിജാബ് വിഷയത്തിലെ സ്റ്റേറ്റ്മെൻ്റുകൾ ചുമരെഴുത്താക്കി ലിബറൽ കം ഫെമിനിസ്റ്റ് കം ബുദ്ധിജീവി പുരോഗമന കുപ്പായം ഇട്ട ടീമുകളൊന്നും ഇറാനും കണ്ടില്ല; മഹ്സ അമിനിയെയും കണ്ടില്ല. അതുകൊണ്ടു തന്നെ അവിടെ നടക്കുന്ന പ്രക്ഷോഭങ്ങളും കണ്ടില്ല; മതഭീകരർ ജനങ്ങൾക്ക് നേരെ നടത്തിയ നരനായാട്ടും കണ്ടില്ല!
ഹിജാബ് എന്ന ശിരോവസ്ത്രം ഒരു ഇസ്ലാമിക പെൺകുട്ടി മരിക്കണമോ ജീവിക്കണമോ എന്നതിൻ്റെ ചോയ്സ് ആയി മുന്നിൽ നിന്നാലും ഇവിടുത്തെ ഫേക്ക് ലിബറലുകളോ ഫെമിനികളോ അത് കാണില്ല. കർണ്ണാടകയിൽ യൂണിഫോമിൽ ഹിജാബ് ഒരു add on ആക്കുന്നതിനെതിരെ നടന്ന ഹിജാബ് സമരത്തെ നിർബന്ധിത ഹിജാബ് നിരോധനമായി മാറ്റിയെഴുതിയ ബ്രീഡുകൾക്ക് ഇറാനിലെ നിർബന്ധിത ഹിജാബ് വൽക്കരണത്തെ കാണാൻ എങ്ങനെ കഴിയാനാണ്? അതിനെതിരെ ഒരു വാക്ക് ഉരിയാടിയാൽ സുഡുക്കൾ എറിഞ്ഞു കൊടുക്കുന്ന ഈന്തപ്പയം മുണുങ്ങാൻ കഴുത്തിനു മീതെ തല കാണില്ലെന്ന് അന്തംസിനും അന്തിണികൾക്കുമറിയാം!
Post Your Comments