CricketLatest NewsNewsSports

പ്രതീക്ഷകൾ അവസാനിച്ചു, ശ്രീശാന്ത് ഐപിഎല്ലിനില്ല

മുംബൈ: മലയാളി പേസർ എസ് ശ്രീശാന്ത് ഐപിഎല്ലിനില്ല. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 2008-13 കാലയളവില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് താരത്തിന് അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. അതേസമയം, സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ഇത്തവണയും 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു. മലയാളി താരം വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

Read Also:- മുടികൊഴിച്ചില്‍ തടയാൻ..

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് താര ലേലത്തിന്റെ രണ്ടാം ദിനം ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തിലെത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button