ThiruvananthapuramNattuvarthaLatest NewsKeralaNews

ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന് അതൃപ്തി: ഗവർണർക്ക് കത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന്ന്റെ അതൃപ്തി അറിയിച്ച് ഗവർണറുടെ സെക്രട്ടറിക്ക് പൊതുഭരണ സെക്രട്ടറി കത്തു നൽകി. അതൃപ്തി നിലനിൽക്കെ, ഗവർണറുടെ നിർദേശം അംഗീകരിച്ച് നിയമനത്തിന് അംഗീകാരം നൽകുകയാണെന്നും കത്തിൽ പറയുന്നു.

രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള പരമ്പരാഗത രീതികൾ പാലിക്കപ്പെടേണ്ടതാണെന്നും കത്തിൽ പറയുന്നു.

കാവി എനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറം; പച്ച മുസ്‌ലിങ്ങളുടെ നിറമല്ല: ആരിഫ് മുഹമ്മദ് ഖാന്‍

അതേസമയം, ഗവർണർ നിയമനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് നിർദേശം സ്വീകരിക്കുകയാണെന്നും ഇക്കാര്യങ്ങൾ ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കത്തെന്നും പൊതുഭരണ സെക്രട്ടറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button