KeralaNattuvarthaLatest NewsNewsIndia

കണ്ണൂരിൽ സ്ഫോടക വസ്തുക്കളുടെ വിനിമയം തടയാനും പടക്ക ശാലകൾക്ക് വിലക്ക് ഏർപ്പെടുത്താൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണം

കണ്ണൂരിൽ തുടർച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സർക്കാർ അറുതിവരുത്തിയെ മതിയാകൂ. രാഷ്ട്രീയ കൊലപാതകങ്ങളുടെയും, മറ്റ് അതിക്രമങ്ങളുടെയും നിരക്ക് കേരളത്തിലെ മറ്റു ജില്ലകളെക്കാൾ പതിന്മടങ്ങാണ് കണ്ണൂരിൽ കൂടുതലുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരിന്റെ കൃത്യമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവേണ്ടതാണ്.

Also Read:ഹിജാബ് പ്രതിഷേധത്തിന് തെഹ്‌രീകെ താലിബാന്‍ ഇന്ത്യ എന്ന ഭീകര സംഘടനയുടെ പിന്തുണ

കല്യാണ ആഘോഷത്തിനിടെ ഇന്നലെ കണ്ണൂരിൽ നടന്ന കൊലപാതകം തീർത്തും അപലപനീയമാണ്. അതിനേക്കാൾ ഭീകരമാണ് കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ സൃഷ്ടിക്കുന്ന ഭീതിയും. കൊടിപ്പകകളുടെ കണ്ണൂരിനെ നിലയ്ക്കുനിർത്താൻ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന് സാധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അവിടെ അവസാനിക്കാൻ പോകുന്നത്, പല കുടുംബങ്ങളുടെയും അത്താണിയായ ചെറുപ്പക്കാരെയാണ്.

കണ്ണൂരിലെ സ്ഫോടകവസ്തുക്കളുടെ വിനിമയം സർക്കാർ പൂർണമായും നിയന്ത്രിക്കേണ്ടതുണ്ട്. പടക്കശാലകൾക്ക് പോലും അനധികൃതമായി പ്രവർത്തിക്കാനോ, അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനോ സർക്കാർ അനുമതിയില്ലാതെ കഴിയരുത്. മാരകായുധങ്ങളുടെ കാര്യത്തിലും കണ്ണൂരിൽ ഇതേ നിലപാട് തന്നെ സ്വീകരിക്കേണ്ടതുണ്ട്.

പരസ്പരം തല്ലിയും കൊന്നും കണ്ണൂരിന്റെ ഒരു തലമുറ തന്നെ ഇല്ലാതായിട്ടുണ്ട്. വീണ്ടും രാഷ്ട്രീയപാർട്ടികളുടേയും വ്യക്തികളുടേയും കുടിപ്പക തീർക്കാനുള്ള മണ്ണാക്കി കണ്ണൂരിനെ മാറ്റരുത്. കണ്ണൂരിനെ കുറിച്ച് ഓർക്കുമ്പോൾ ചോരയും, അനാഥമാക്കപ്പെട്ട മനുഷ്യരും മാത്രമാണ് തെളിഞ്ഞു കാണുന്നത്. അതിന് സർക്കാർതന്നെ അറുതി വരുത്തേണ്ടതുണ്ട്. ആഭ്യന്തരത്തിന്റെ കൃത്യമായ ഇടപെടൽ, കണ്ണൂരിലെ കൂടുതൽ സമാധാന പൂർണ്ണമാക്കും.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button