IdukkiNattuvarthaLatest NewsKeralaNews

മൂന്നാറിൽ വൈദികര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന മറിച്ചിട്ടു : പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അദ്ഭുതകരമായി

സിഎസ്‌ഐ പള്ളിവാസല്‍ ഇടവക വികാരി റവ.ശങ്കര്‍ ആനന്ദ്, ദേവികുളം വികാരി റവ.ഡേവിഡ്‌സണ്‍ വിജയകുമാര്‍, മാട്ടുപ്പെട്ടി വികാരി റവ.സെല്‍വകുമാര്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്

മൂന്നാര്‍: വൈദികര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട കാറിനുള്ളില്‍ അര മണിക്കൂര്‍ കുടുങ്ങിയ മൂന്ന് വൈദികര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സിഎസ്‌ഐ പള്ളിവാസല്‍ ഇടവക വികാരി റവ.ശങ്കര്‍ ആനന്ദ്, ദേവികുളം വികാരി റവ.ഡേവിഡ്‌സണ്‍ വിജയകുമാര്‍, മാട്ടുപ്പെട്ടി വികാരി റവ.സെല്‍വകുമാര്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

രണ്ടു ദിവസം മുന്‍പ് ചിന്നക്കനാല്‍ സിങ്കുകണ്ടത്താണ് സംഭവം. വെളുപ്പിന് അഞ്ചേമുക്കാലിനാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തുമ്പിക്കൈ കൊണ്ട് അടിച്ചു തകര്‍ത്ത ശേഷം കാലുകൊണ്ടു മറിച്ചിടുകയായിരുന്നു. രണ്ടു തവണ മറിഞ്ഞ കാറില്‍ നിന്നും മൂവരും പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും ആന വാഹനത്തിനു സമീപത്തു തന്നെ നിന്നതിനാല്‍ പുറത്തിറങ്ങാനായില്ല.

Read Also : മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പിനും വൈദികർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

കാറിനുള്ളില്‍ കുരുങ്ങിയ ഇവരെ ഇതുവഴിയെത്തിയ മറ്റു യാത്രക്കാര്‍, കാട്ടാനയെ ഓടിച്ചശേഷം രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ കാര്‍ പൂര്‍ണമായി തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button