ThiruvananthapuramKeralaLatest NewsNews

മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പിനും വൈദികർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

അംബാ സമുദ്രത്തിന് സമീപമുള്ള മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്‍റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കർ സ്ഥലത്ത് സഭ പാട്ടത്തിന് നൽകിയ ഭൂമിയുടെ മറവിലാണ് മണൽ ഖനനവും മണൽകടത്തും നടന്നത്.

തിരുവന്തപുരം: തമിഴ്നാട്ടിൽ മണൽകടത്ത് കേസിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി ഇന്ന് മലങ്കര കത്തോലിക്ക സഭ പളളികളിൽ പ്രത്യേക പ്രാർത്ഥന നടത്തി. ബിഷപ്പ് അറസ്റ്റിലായി രണ്ടാമത്തെ ഞായറാഴ്ച പിന്നിടുമ്പോഴാണ് സഭ പ്രത്യേക പ്രാർത്ഥനക്ക് നിർദേശം നൽകിയത്.

Also read: തുറന്ന സേഫ്റ്റി പിൻ അന്നനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്, കണ്ടെത്തിയത് രണ്ട് ആഴ്ചകൾക്ക് ശേഷം: ശസ്ത്രക്രിയ വിജയകരം

വെള്ളിയാഴ്ച തിരുനെൽവേലി സെഷൻസ് കോടതി ബിഷപ്പിന്റെയും വൈദികരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി ജാമ്യാപേക്ഷയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. അംബാ സമുദ്രത്തിന് സമീപമുള്ള മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്‍റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കർ സ്ഥലത്ത് സഭ പാട്ടത്തിന് നൽകിയ ഭൂമിയുടെ മറവിലാണ് മണൽ ഖനനവും മണൽകടത്തും നടന്നത്.

കോട്ടയം സ്വദേശി മാനുവൽ ജോർജ് സഭയുടെ ഭൂമി പാട്ടത്തിനെടുത്ത് എം സാൻഡ് സംഭരിക്കാൻ തമിഴ്നാട് സർക്കാരിന്‍റെ അനുമതി വാങ്ങി മണൽ ഖനനം നടത്തിയതിന് ഒൻപതെ മുക്കാൽ കോടി രൂപ സർക്കാർ പിഴ ഈടാക്കിയിരുന്നു. മണൽകടത്തിൽ പങ്കില്ലെന്ന് സഭ വ്യക്തമാക്കിയെങ്കിലും, നിയമ ലംഘനങ്ങൾ നടന്നത് മലങ്കര കത്തോലിക്ക സഭാ പത്തനംതിട്ട ഭദ്രാസനത്തിലെ വൈദികരുടെ അറിവോടെയും ഇടപെടലോടെയും ആണെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button