കുവൈത്ത് സിറ്റി: വാണിജ്യ സന്ദർശക വിസയുടെ കാലാവധി നീട്ടി കുവൈത്ത്. 2021 നവംബർ 24ന് മുൻപ് ഇഷ്യൂ ചെയ്ത വാണിജ്യ വിസയുടെ കാാലാവധിയാണ് നീട്ടിയത്. മാർച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
Read Also: ബഹ്‌റൈനിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി എം എ യൂസഫലി
വാണിജ്യ സന്ദർശക വിസയിലെത്തുന്നവർ കുവൈത്തിലെത്തിയാൽ ഇവർക്ക് തൊഴിൽ വിസയിലേക്ക് മാറാനും അനുമതിയുണ്ട്. തൊഴിൽകാര്യം ഉൾപ്പെടെ ബന്ധപ്പെട്ട വുകുപ്പുകൾക്കും ഇൻഫർമേഷൻ സിസ്റ്റം സെന്റർ ഡയറക്ടറേറ്റിനും ഇതുസംബന്ധിച്ച അനുമതി നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിൽ എത്തിച്ചേരാൻ കഴിാത്തവർക്ക് വലിയ ആശ്വാസകരമായ നടപടിയാണിത്.
Post Your Comments