അബുദാബി: തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും ഉൾപ്പടെയുള്ള പെരുമാറ്റങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മാനസികവും, ശാരീരികവും, ലൈംഗികവുമായുള്ള എല്ലാ തരം പീഡനങ്ങളും യുഎഇയിൽ നിരോധിച്ചിട്ടുണ്ട്.
Read Also: യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,266 കേസുകൾ
ഫെബ്രുവരി മാസം രാജ്യത്ത് നിലവിൽ വന്ന പുതിയ ഈ നിയമത്തിലെ ആർട്ടിക്കിൾ 14 (2) പ്രകാരം ജീവനക്കാർക്ക് നേരെ തൊഴിലുടമയിൽ നിന്നോ, മാനേജരിൽ നിന്നോ, മറ്റു ജീവനക്കാരിൽ നിന്നോ ഉള്ള എല്ലാ തരം ഉപദ്രവങ്ങളും ലൈംഗിക പീഡനം, ഭീഷണി, ശാരീരികവും, മാനസികവുമായ പീഡനം, വാക്കാലുള്ള അധിക്ഷേപം എന്നിവ ഉൾപ്പടെ തൊഴിലിടങ്ങളിൽ അനുവദിക്കുന്നതല്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.
Read Also: നിയന്ത്രണങ്ങളിൽ ഇളവുകൾ: യുഎഇയിലെ സിനിമാശാലകൾ ഫെബ്രുവരി 15 മുതൽ പൂർണ്ണശേഷിയിൽ പ്രവർത്തിക്കും
Post Your Comments