MalappuramKeralaNattuvarthaLatest NewsNews

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശനം : യു​വാ​വ് അ​റ​സ്റ്റി​ൽ

ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി അ​ച്ചു​തൊ​ടി​ക മ​ജീ​ദി​നെ (29)യാ​ണ് പൊലീസ് പിടികൂടിയത്

ക​രു​വാ​ര​കു​ണ്ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി അ​ച്ചു​തൊ​ടി​ക മ​ജീ​ദി​നെ (29)യാ​ണ് പൊലീസ് പിടികൂടിയത്. ക​രു​വാ​ര​കുണ്ട് പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

വിദ്യാർഥിനി രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​വു​മ്പോഴായിരുന്നു സംഭവം. വി​ദ്യാ​ർ​ഥി​നി​യോ​ട് കാ​റി​ലെ​ത്തിയ പ്രതി വെ​ള്ളം ചോ​ദി​ക്കു​ക​യും ഇ​തി​നി​ട​യി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭ​യ​ന്നോ​ടി​യ പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​ണു​ണ്ടാ​യ​ത്. പ്ര​തി ഇ​തി​ന് മുമ്പും സ​മാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും മാ​ന​ഹാ​നി ഭ​യ​ന്ന് ആ​രും പ​രാ​തി​പ്പെ​ടാ​റി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : കലാപകാരികള്‍ക്കും ക്രിമിനലുകള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാറുകളുടെ കയ്യില്‍ മാത്രം: പ്രധാനമന്ത്രി

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്ഐ ശി​വ​ൻ, എ​എ​സ്ഐ ജ​യിം​സ് ജോ​ണ്‍, എ​സ്‌​സി​പി​ഒ കെ.​എ​സ്.​ഉ​ല്ലാ​സ്, സി​പി​ഒ അ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button