Latest NewsUAENewsInternationalGulf

റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി

അബുദാബി: റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 51,000 ദിർഹമാണ് നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടുക, 6 മാസത്തേക്കു ലൈസൻസ് റദ്ദാക്കുക എന്നിവയാണു ശിക്ഷയെങ്കിലും കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കണമെങ്കിൽ 50,000 ദിർഹം വേറെയും നൽകണമെന്നാണ് അധികൃതർ നൽകുന്നത്.

Read Also: ഹിജാബ് വിവാദം: ഉഡുപ്പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, സംഘർഷങ്ങളിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും

3 മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലം ചെയ്യും. നിയമലംഘനവും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. റെഡ് സിഗ്നൽ മറികടക്കുന്നതുമൂലം ഉണ്ടാകുന്ന അപകട ദൃശ്യവും ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

Read Also: ‘ഏകീകൃത സിവില്‍കോഡും ഡ്രസ്‌കോഡും നിർബന്ധമാക്കണം’: ബുർഖ-ഹിജാബ് ഒരിക്കലും ഒരു സ്ത്രീയുടെ ചോയിസ് അല്ലെന്ന് തസ്ലിമ നസ്റീന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button