Latest NewsNewsIndia

എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ അജണ്ട: മെഹബൂബ മുഫ്തി

ശ്രീനഗര്‍: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പിഡിപി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. രാജ്യത്തുനിന്ന് എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ അജണ്ടയെന്നും ഇതിനായി അവര്‍ മുന്നോട്ടുവരികതന്നെ ചെയ്യുമെന്നും മെഹ്ബൂബ പറഞ്ഞു.

‘ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യക്കാര്‍ മാത്രമായാല്‍ ബിജെപി അംഗീകരിക്കില്ല. അതിന് നിങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുക കൂടി വേണം. ജമ്മുകശ്മീരിലെ വിഷയങ്ങള്‍ രാഷ്ട്രീയപരമാണ്. എന്നാല്‍ ബിജെപി അതിനെ മതത്തിന്റെ പേരിലാക്കി മാറ്റുകയാണ്’. മെഹബൂബ മുഫ്തി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button