ഗോവ അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലും. ഗോവയിലെ പ്രചരണം കഴിഞ്ഞു മുംബൈയിലെത്തി മോഹൻജിയെ കണ്ട അനുഭവം പങ്കുവെച്ച് നടൻ കൃഷ്ണ കുമാർ. ലോകത്തിന്റെ പല ഭാഗത്തും ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സന്നദ്ധസംഘടനകളായ മോഹൻജി ഫൌണ്ടേഷൻന്റെയും, ആക്ട് ഫൌണ്ടേഷൻന്റെയും, ഇന്ത്യയിൽ, അമ്മു കെയറിന്റെയും സ്ഥാപകനായ മോഹൻജിയെ മുംബൈയിലെത്തിയായിരുന്നു കൃഷ്ണകുമാർ കണ്ടത്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ വിവരം കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെ വിമർശന കമന്റുമായി എത്തിയവർക്കെല്ലാം കൃഷ്ണ കുമാർ കൃത്യവുമായ മറുപടി നൽകുന്നുണ്ട്. താരത്തിന്റെ ‘ഉരുളക്കുപ്പേരി’ എന്ന താരത്തിലുള മറുപടികൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
Also Read:ഇന്ത്യയിൽ ഡസ്റ്ററിന്‍റെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി റെനോ
‘ഗോവയിൽ 96.80/-ആണ് പെട്രോൾ വില,,ഡീസലിന്87.68/-, 913.50/-ഗ്യാസിനും…. ഇതൊക്ക കുറക്കാൻ വല്ല വാഗ്ദാനവും ഇത്തവണ കൊടുക്കുന്നുണ്ട്…. സുരേന്ദ്രന്റെ വാഗ്ദാനം അല്ല ഉദ്ദേശിച്ചത്’, എന്നൊരു യുവാവ് കമന്റ് ചെയ്തു. ഇതിനു കൃഷ്ണ കുമാർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ‘ചുവപ്പൻ സഖാക്കൾക്ക് ചികിത്സക്കായി നമ്മുടെ കരമടച്ച പണം ബൂർഷ്വാ രാജ്യമായ അമേരിക്കയിൽ ചിലവാക്കുന്നതും , അതിനു ശേഷം കുടുംബത്തോടെ ഗൾഫിൽ പൊടിക്കുന്നതും കോവിഡിനിടയിൽ തിരുവാതിരക്ക് ചിലവാക്കിയതും, 123 മന്ത്രി ഡാം തുറന്നു വിട്ടു നാട് മുടിപ്പിച്ച കാശും ഉണ്ടെങ്കിൽ കേരളത്തിൽ പെട്രോളും ഡീസലും ഫ്രീ ആയി കൊടുക്കാം. പിന്നെ ഗോവ, അത് വിട്ടേക്ക് അവിടെ ചുവപ്പ് ആകെ കാണാവുന്നത് സിഗ്നൽ പോസ്റ്റിൽ മാത്രമാണ്. കയ്യിലുള്ളതൊക്കെ കൂട്ടിയിട്ടു പുകച്ചു കിടന്നുറങ്ങാൻ നോക്കനിയാ’.
ഇതുകൂടാതെ മറ്റ് കമന്റുകൾക്കും കൃഷ്ണ കുമാർ മറുപടി നൽകുന്നുണ്ട്. ‘പായസം കിട്ടിയില്ലെന്കില് മനപ്പായസം ഉണ്ണുന്നത് നല്ല ശീലമാണ്’ എന്ന വിമര്ശന കമന്റിനും അദ്ദേഹം മറുപടി നൽകി. ‘അതെ മനപ്പായസം ഉണ്ടുതന്നെയാണ് ഞങ്ങൾ കേന്ദ്രവും 16 സംസ്ഥാങ്ങളും പിടിച്ചെടുത്തത്. ഭരണം കിട്ടിയ ശേഷം നന്ദിയോടെ വോട്ടു ചെയ്തവർക്ക് നല്ല പായസവും കൊടുത്തു. മുല്ലശ്ശേരിക്ക് പുറത്തുമുണ്ട് പല സ്ഥലങ്ങൾ. ദേശാഭിമാനി മാറ്റിവെച്ചു വല്ല നല്ല പത്രവും വായിക്കനിയാ’, കൃഷ്ണ കുമാർ കുറിച്ചു.
Post Your Comments