ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. ഫൈനലിൽ ബ്രസീലിയൻ ക്ലബ് പാൽമിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. 55-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു, അധികസമയത്ത് ഹവെർട്സ് എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. പെനാൽറ്റിയിലേക്ക് നീങ്ങാൻ മൂന്നുമിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ഹവെർട്സ് ചെൽസിയുടെ വിജയഗോൾ നേടിയത്.
64-ാം മിനിറ്റിൽ റാഫേൽ വെയ്ഗയാണ് പാൽമിറാസിന്‍റെ ഗോൾ നേടിയത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടിയപ്പോഴാണ് മത്സരം അധികസമയത്തിലേക്ക് നീണ്ടത്. അതേസമയം ജർമൻ ലീഗിൽ ശക്തരായ ബയേൺ മ്യൂണിക്കിന് തോൽവി. ബോക്കം രണ്ടിനെതിരെ നാല് ഗോളിന് ബയേണിനെ തോൽപിച്ചു.
Read Also:- പല്ലുകളുടെ ആരോഗ്യത്തിന്..
ക്രിസ്റ്റഫർ അന്റ്‍വി അഡ്ജേ, യുർഗൻ ലൊക്കാഡിയ, ക്രിസ്റ്റ്യൻ ഗംബോവ, ഗെറിറ്റ് ഹോൾട്ട്മാൻ എന്നിവരാണ് ബോക്കമിന്‍റെ സ്കോറർമാർ. ആദ്യപകുതിയിലായിരുന്നു നാല് ഗോളും. റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയേണിന്റെ രണ്ട് ഗോളും നേടിയത്. സീസണിലെ നാലാം തോൽവി നേരിട്ടെങ്കിലും 52 പോയിന്റുമായി ബയേൺ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 28 പോയിന്റുള്ള ബോക്കം പതിനൊന്നാം സ്ഥാനത്തേക്കുയർന്നു.
Post Your Comments