KeralaCinemaMollywoodLatest NewsNewsEntertainment

‘മമ്മൂക്കയെ പറ്റിയാണ്, രണ്ട് പറയണം’: അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ ഗഫൂർ വൈ ഇല്യാസ്

പരീത് പണ്ടാരി എന്ന സിനിമയുടെ സംവിധായകൻ ഗഫൂർ വൈ ഇല്യാസ് മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. സംവിധായകന്റെ ‘ചലച്ചിത്രം’ എന്ന പുതിയ സിനിമയുടെ ട്രെയിലർ മമ്മൂട്ടിയെ കൊണ്ട് റിലീസ് ചെയ്യിപ്പിക്കുക എന്ന ആഗ്രഹം സാധ്യമാക്കാൻ താൻ കഷ്ടപ്പെട്ട വഴികൾ തുറന്നു പറയുകയാണ് സംവിധായകൻ. അതിനായി പലരെയും സമീപിച്ചെങ്കിലും ഒടുവിൽ മമ്മൂട്ടിക്ക് നേരിട്ട് വാട്ട്സ്ആപ്പ് വഴി മെസേജ് അയച്ചാണ് തന്റെ ആഗ്രഹം ഗഫൂർ സാധിച്ചെടുത്തത്.

ഗഫൂർ വൈ ഇല്യാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

പറയുംബോൾ ”പുളു”ആണെന്നൊക്കെ തോന്നിയേക്കും…….

പക്ഷേ , സംഭവം സത്യമാണ് !!! ”ഉമ്മാണസത്യം” ഇനി എന്താണ് സംഭവം എന്ന് പറയാം……

നമ്മുടെ ”ചലച്ചിത്രം” സിനിമയുടെ ട്രെെലർ, ഫെെനൽ Out എടുത്ത നിമിഷം മുതൽ മനസ്സിലുള്ള ഒരു ആലോചനയായിരുന്നു ”ഇതെങ്ങെനെ ഒന്ന് മമ്മൂക്കയെ കൊണ്ട് റിലീസ് ചെയ്യിക്കുക എന്നത് ” ആ ആഗ്രവുമായ് പലരേയും സമീപിച്ച് നോക്കി , നമുക്ക് നോക്കാം !!! ഞാനൊന്ന് നോക്കട്ടെ !!! നോക്കിയിട്ട് പറയാം !!! ”അങ്ങനെ തുടങ്ങി പലതായിരുന്നു പലരുടേയും ഉത്തരങ്ങൾ”

സംഭവം നടപടിയാവില്ലന്ന് തോന്നി തുടങ്ങിയപ്പോൾ , മമ്മൂക്കയുമായ് അത്രമേൽ അടുപ്പമുള്ള ബാദൂക്കയോട് ആഗ്രഹം അറിയിച്ച് കൊണ്ട് ഒരു വാട്സപ്പ് അയച്ചൂ !!!

നല്ല രാത്രി അയച്ച മെസ്സേജ് ആയത് കൊണ്ട് തന്നെ ബാദൂക്ക കണ്ടിരുന്നുമില്ല !!! നേരം വെളുംക്കുംബോൾ കാണുമായിരിക്കും എന്ന് ചിന്തിക്കാനും പാടില്ല , കാരണം ” ബാദൂക്കയുടേതാണ് വാട്സപ്പ് , അരിസഞ്ചി പൊട്ടിയപോലെ ലക്ഷകണക്കിന് വാട്സപ്പാവും നേരം വെളുത്തപ്പോൾ എൻ്റെ മെസ്സേജിൻ്റെ മണ്ടക്ക് വന്ന് വീണിട്ടുണ്ടാവുക ” ബാദൂക്കയെ ഇടക്കിടക്ക് കാര്യമായ് ശല്ല്യം ചെയ്യുന്ന വ്യക്തിയാണ് ഞാൻ !!! അതുകൊണ്ട് തന്നെ പിന്നെയും ശല്ല്യം ചെയ്യുന്നതിൽ ഒരു ത്രില്ല് തോന്നിയില്ല !!!

അങ്ങനെ, മമ്മൂക്ക എന്ന മഹാത്ഭുതത്തിലേക്ക് എത്താനുള്ള പാലങ്ങൾ എല്ലാം തകർന്നുവീണിരിക്കുന്നു !!! ഇനി എന്ത് ? എന്ന ഇരുട്ടിൽ ഞാൻ തനിച്ചായത് പോലെ !!! പക്ഷേ,തോറ്റ് പിൻമാറാൻ എനിക്ക് മനസ്സില്ലായിരുന്നു !!! മമ്മൂക്കയുടേത് എന്ന് പറഞ്ഞ് ഫോണിൽ Save ചെയ്തിരുന്ന ഒരു number കെെയ്യിലുണ്ടായിരുന്നു ( അതിപ്പോൾ മുഖ്യമന്ത്രി പിണറായ് വിജയൻ്റെ Mobile number വരെ Save ചെയ്ത് വെച്ചിട്ടുണ്ട് ഞാൻ , ഒരാവിശ്യവും ഇല്ല . എങ്കിലും ചുമ്മ കിടക്കട്ടെ എന്ന മട്ടിലാണ് അതൊക്കെ അങ്ങനെ ചെയ്യാറ് ) കെെയ്യിലിരിക്കുന്ന നമ്പർ മമ്മൂക്കയുടേത് തന്നെയാണോന്ന് ഉറപ്പ് വരുത്താൻ സുഹ്യത്ത് നന്ദൻ ഉണ്ണിയോട് ചോദിച്ചു !!! അവൻ കൺഫർമേഷൻ തന്നു !!! Yes

പിന്നെ ഒന്നും നോക്കിയില്ല , എന്നെ സ്വയം പരിചയപ്പെടുത്തികൊണ്ടും ആഗ്രഹവം അറിയിച്ച് കൊണ്ടും കാലേൽ കെട്ടിവീണ് ഒരു മെസ്സേജ് അങ്ങ് ടെെപ്പ് ചെയ്തു ( എഴുതി തീർന്ന ശേഷം സ്വയം ഒന്ന് വായിച്ച് നോക്കിയപ്പോൾ ആണ് ”രണ്ട് പുറത്തിൽ കവിയാതെ ഉത്തരം എഴുതുക എന്നതൊക്കെ പണ്ട് പഠിപ്പിച്ചത് എന്തിനാണെന്ന തിരിച്ചറിവ് ഉണ്ടായത് ) പടച്ചോനേ… ഇങ്ങള് കാത്തോളീ !!! എന്ന മട്ടിൽ രണ്ടും കൽപ്പിച്ച് ആ മെസ്സേജും ട്രെെലറും അങ്ങ് മമ്മൂകക്ക് Send ഉും ചെയ്തു !!! ശേഷം ചൊവ്വയിലേക്ക് വിട്ട റോക്കറ്റിനെ നോക്കിയിരിക്കുന്ന മൂത്ത ആശാരിയെ പോലെ മമ്മൂക്കയിലേക്ക് അയച്ച വാട്സപ്പും നോക്കി ഞാനങ്ങനെ ഇരിപ്പായ് !!!

വാട്സപ്പ് Dp ബ്ളാൻങ്ക് ആണ് ….മെസ്സേജ് അയച്ച ടിക്കാണ് എങ്കിൽ ഒരെണ്ണവും…അതാണെങ്കിൽ ബ്ളാക്ക് & വെെറ്റ് ടോണും !!! ടിക്ക് ഡബിളോ ബ്ളൂവോ അല്ലന്ന് സാരം !!! ലക്ഷണം വെച്ച് നോക്കുംബോൾ വിട്ട റോക്കറ്റ് ചമ്മാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്താനും !!!
പക്ഷേ , ജലദോഷം വന്ന മുയലിൻ്റെ ശ്വാസം കുഴിനഖം വന്ന സിംഹത്തിൻ്റെ ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു !!! ഒരു ടിക്ക് ,രണ്ട് ടിക്കായ് മാറുന്നു…മമ്മൂക്കയെ Online നും കാണാം !!! അന്നേരം ഹ്യദയം , സക്കീർ ഹുസെെൻ്റെ വിരലുകളേക്കാൾ ചടുലതയോടെ തനിയേ താളം പിടിക്കുന്നുമുണ്ട് !!! അൽപ്പനേരത്തെ ഒരു നിശബ്ദതക്ക് ശേഷം , മമ്മൂക്ക is typing….

ൻ്റെ പൊന്ന് തംമ്പുരാനേ !!! ന്തോ , ടെെപ്പ് ചെയ്യുന്നുണ്ട് മമ്മൂക്ക !!! എന്താവും ?

ഇടക്ക് typing കാണിക്കുന്നു…ഇടക്ക് അത് മായുന്നു….പിന്നയും typing കാണിക്കുന്നു…പെട്ടന്നത് മാറുന്നു !!!

യാ…റബ്ബീ…എന്തായിരിക്കും ? പെടുന്നനേ എൻ്റെ ഫോൺ റിംങ് ചെയ്യുന്നു !!!

Calling ” Badukkqa ” !!!

ഞാൻ കോൾ അറ്റെൻ്റെ ചെയ്തു !!!

ഞാൻ : ആഹ്..ഇക്ക……

ബാദൂക്ക : ടാ…നീ മമ്മൂകക്ക് വാട്സപ്പ് വല്ലതും അയച്ചിരുന്നോ ? ( ചെറിയൊര് ഞെട്ടലോടെ പതിങ്ങിയ ശബ്ദത്തിൽ )

ഞാൻ : ആഹ്…ആയച്ചിരുന്നു ഇക്ക ……

ബാദൂക്ക : മമ്മൂക്ക ഇപ്പോൾ എന്നെ വിളിച്ചിരുന്നു !!! നീ മമ്മൂകക്ക് നിൻ്റെ പേര് ടെെപ്പ് ചെയ്ത് ഒരു പേഴ്സണൽ SMS അയച്ചിട്ട് മമ്മൂക്കയേ ഒന്ന് വിളിക്കാൻ പറഞ്ഞു !!!

ഇത് കേട്ടതും , ചെവിയിൽ നിന്ന് ഒരുപറ്റംകിളികൾ കൂട്ടത്തോടെ പറന്ന് പോയ് !!! ശരി ഇക്ക , എന്ന് പറഞ്ഞ് ബാദൂക്കയുടെ കോൾ കട്ട് ചെയ്തു….
പടച്ചവനേ……അഞ്ച് പേജ് എസ്സേ പരുവത്തിൽ വാട്സപ്പ് മെസ്സേജ് എഴുതി അയച്ചതിന് ചീത്ത പറയാനാവും….പണി പാളി !!! രണ്ടും കൽപ്പിച്ച് ഞാൻ മമ്മൂകക്ക് പേഴ്സണൽ SMS അയച്ചു !!!

ശേഷം കോൾ ചെയ്തു…….. പക്ഷേ…കോൾ വെയിറ്റിംങ്…..കുറച്ച്നേരം കഴിഞ്ഞ് വീണ്ടും വിളിച്ചു….. പക്ഷേ…കോൾ വെയിറ്റിംങ്….. കോൾ വെയിറ്റിംങ് ആയത് കൊണ്ട് തന്നെ ഒരൽപ്പം വെയിറ്റ് ചെയ്തിട്ട് ഇനി ശ്രമിക്കാം എന്ന് കരുതി !!!

ആ ഗ്യാപ്പിൽ ബാദൂകക്ക് വാട്സപ്പ് അയച്ചു ചോദിച്ചു ” ബാദൂക്ക , മമ്മൂക്കയേ ഞാൻ വിളിച്ചിരുന്നു . കോൾ വെയിറ്റിംങ് ആണ് പറയുന്നത് . എന്തായിരിക്കും ഇക്ക മമ്മൂക്ക വിളിക്കാൻ പറഞ്ഞത് !!! പടപണ്ടാരം കണക്ക് നീളമുള്ള വാട്സപ്പ് അയച്ചതിന് ചീത്തപറയാൻ വല്ലതും ആണോ ഇക്ക ???

പക്ഷേ ബാദൂക്ക അതിന് റിപ്ളേ ചെയ്തില്ല !!! അപ്പോൾ തന്നെ ഏകദേശം ഊഹിക്കാമായിരുന്നു !!! സീൻ ആണെന്ന് . ശേഷം ഒന്നൂടെ മമ്മൂക്കയേ ഫോണിൽ ട്രെെ ചെയ്തൂ…..പതിവ് പോലെ തന്നെ !!!

” കോമൺസെൻസ് ഇല്ലേട നിനക്ക് ” എന്ന അറുമുണ്ടൻ ചീത്തകൂടി കേൾക്കണ്ടാന്ന് കരുതി പിന്നെ ട്രെെ ചെയ്തില്ല !!!

മമ്മൂകക്ക് അയച്ച മെസ്സേജും വാട്സപ്പിൽ തുറന്ന്പിടിച്ച് അതിങ്ങനെ തിരിച്ചും മറിച്ചും വായിച്ച് നോക്കി ”ഓരോ തവണ വായിക്കുംബോഴും ”ചീത്തകേൾക്കും ഉറപ്പാണ്” എന്ന മട്ടിൽ മനസ്സ് കോറസ്സ് എക്കോ ഇട്ട് പാടുന്നുണ്ടായിരുന്നു !!!

വാട്സപ്പും നോക്കി ടെൻഷനടിച്ചിരിക്കെ പെട്ടന്ന് ഒരു മെസ്സേജ് വരുന്നു !!!

ഇങ്ങനെ ആയിരുന്നു ആ മെസ്സേജ്

Ok .

ഇന്ത്യൻ സിനിമയുടെ, മഹാനടൻ്റെ റിപ്ളേ !!! സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ !!!

”Thanks Ikkqa” Thanqq so muchh” ഞാൻ ഇക്കയെ വിളിച്ചിരുന്നു !!! But Call waiting ആയിരുന്നു ഇക്ക” എന്ന് ഞാൻ ഹ്യദയത്തിൽ തട്ടി റിപ്ളേയും കൊടുത്തു മമ്മൂകക്ക് !!! അതിന് റിപ്ളേയായ് മമ്മൂക്ക മറ്റൊര് മെസ്സേജ് അയച്ചു. Contact him എന്ന് പറഞ്ഞ് ഒരു number ഉും…..അത്, മമ്മൂക്കയുടെ വെബ്സെെറ്റും സോഷ്യൽ മീഡിയയും മാനേജ് ചെയ്യുന്ന മനാഫിക്കയുടേതായിരുന്നു.

Ok.Ikkqa..thanqq so much എന്ന റിപ്ളേ ഞാൻ.

അതിന് തൊട്ട് പുറകേ അത് വരെ ബ്ളാങ്കായ് കിടന്നിരുന്നതായ് ഞാൻ കണ്ട മമ്മൂക്കയുടെ വാട്സപ്പ് Dp എനിക്ക് കാണാൻപറ്റി തുടങ്ങി !!!
That meeeeens ?

yezzzzzzz അതന്നേ???Masha Allah

തുടർന്ന് സക്കീർ ഹുസെെൻ്റെ തമ്പലയുടെ താളത്തിൽ നിന്ന് മാറി ഹ്യദയം നാസിക്ക് ഡോളിൻ്റെ ട്രാക്കിലേക്ക് കയറിയിരുന്നു !!! അതിന് ശേഷവും ട്രെെലർ റിലീസ് ഡേറ്റിൽ വന്ന മാറ്റങ്ങൾക്കും മറ്റും മമ്മൂകക്ക് Whatsapp അയച്ച് സംസാരിച്ചിരുന്നു !!! എന്തൊര്,മനുഷ്യനാണ് റബ്ബേ !!!
എന്ത് കൊണ്ടാണ് മമ്മൂക്ക എന്ന അത്ഭുതം ഇത്രയും വർഷങ്ങളാണ് ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നു എന്ന ചോദ്യത്തിൻ്റെ ഉത്തരം !!!
ആയിരം പേരുള്ള സീനിൽ ഒന്ന് തലകാണിക്കുന്നവൻ്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇൻഡസ്ട്രിയിൽ രാജാവായ് വാഴുംബോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യൻ !!! അതാണ് മമ്മൂക്ക !!!

അല്ലെങ്കിൽ,എന്നെ പോലൊര് അശുവിനെ എന്തിന് പരിഗണിക്കണം ??? എന്തിന് എന്നോട് വിളിക്കാൻ പറയണം ???? എന്തിന് എന്നോട് ചാറ്റ് ചെയ്യണം ???

മമ്മൂക്ക!!! അതൊര് അത്ഭുതമാണ് !!! ”അനുഭവിക്കുന്തോറും ആഴം കൂടുന്ന ഒന്ന്” മമ്മൂക്കയുടെ എല്ലാ ഇൻ്റെർവ്യുകളിലും അവതാരകർ ചോദിക്കുന്ന ഒരു ക്ളീഷേ ചോദ്യമുണ്ട് ”എന്താണ് അങ്ങയുടെ ഈ സൗന്ദര്യത്തിൻ്റെ രഹസ്യം” ഒരു പക്ഷേ മമ്മൂക്ക ഏറ്റവും കുടുതൽ കേട്ടിരിക്കുന്ന ചോദ്യവും അത് തന്നാണ് !!! ഈ മനസ്സാണ് , ആ മുഖത്തിൻ്റെ ഗ്ളാമർ എന്നതാണ് എൻ്റെ ഉത്തരം !!! അല്ലാതെ, രണ്ട് പപ്പരക്കാടെ കൂടെ കുറച്ച് ഫെയർ & ലൗലിപുരട്ടി കഴിച്ചൊന്നും സമയം കളയണ്ട നമ്മൾ !!! കണ്ട് പഠിക്കണം, കൊതിതീരാതെ !!! പകർത്തണം ജീവിതത്തിൽ , മടിയില്ലാതെ !!!

”മമ്മൂക്കയെ പറ്റിയാണ്….രണ്ട് പറയണം” എന്ന തലകെട്ടിൽ വന്ന പിഴവിലെ രണ്ട് എന്നതിനെ കണ്ട് എന്ന് തിരുത്തി വായിക്കാൻ അപേക്ഷ
”മമ്മൂക്കയെ പറ്റിയാണ്….കണ്ട് പറയണം” നന്ദി ?

Nb : – അങ്ങനെ ഞങ്ങളുടെ ”ചലച്ചിത്രം” എന്ന സിനിമയുടെ ടീസർ ലാലേട്ടനേയും ട്രെെലർ മമ്മൂക്കയേയും കാണിച്ച് ,അഭിപ്രായം കേട്ടു എന്നതിൽപരം സന്തോഷം, സിനിമ ജീവിതത്തിൽ വേറെ എന്താണ് വേണ്ടത് ?( ഗഫൂർ തുള്ളിചാടുന്നു ) ? ”ദെെവത്തിനാണ് നന്ദി ”

shortlink

Related Articles

Post Your Comments

Related Articles


Back to top button