നെടുമങ്ങാട്: ചിട്ടി നടത്തി ഇടപാടുകാരെ വഞ്ചിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. ആനാട് വേട്ടമ്പള്ളി ഇര്യനാട് ഉത്രത്തിൽ കൃഷ്ണകുമാർ (51) ആണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്.
2018-20 കാലഘട്ടത്തിൽ ആണ് കേസിനാസ്പദമായ സംഭവം. കൃഷ്ണകുമാർ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന കാലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പേരിൽ പരസ്പര സഹായനിധി ചിട്ടി നടത്തിയിരുന്നു. തുടർന്ന് വ്യാപാരികളിൽ നിന്നും പണം കൈപ്പറ്റിയശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.
Read Also : കുട്ടികളുടെ വാക്സിനേഷന് 75 ശതമാനമായി: കാര്യമായ രീതിയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി
നെടുമങ്ങാട് വ്യാപാര സ്ഥാപനം നടത്തിവന്ന അഷ്റഫിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരിന്നു. ഇതിനിടെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.
Post Your Comments