KeralaLatest NewsNews

‘അശ്വത്ഥാമാവ് വെറും ആന’ എന്ന ആത്മകഥയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം

ചില വെളിപ്പെടുത്തലുകള്‍ ശിവശങ്കരന് വിനയായി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ എം ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ വിനയാകുന്നു. ശിവശങ്കറിന്റെ ആത്മകഥയായ
‘അശ്വത്ഥാമാവ് വെറും ആന’ എന്ന പുസ്തകത്തിനെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചു.

Read Also : ഡൗൺ സിൻഡ്രോം ബാധിച്ച പെൺകുട്ടി പരിഹസിക്കപ്പെട്ടു : സ്കൂളിൽ നേരിട്ട് കൊണ്ടുചെന്നാക്കി പ്രസിഡന്റ്

എം ശിവശങ്കര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് അന്വേഷണം ആരംഭിച്ചത്. പുസ്തകത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കേന്ദ്ര ഏജന്‍സികളെ കളങ്കപ്പെടുത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകളാണ് ആത്മകഥയില്‍ ഉള്ളതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്. പോക്സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയില്‍ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെയും പുസ്തകത്തില്‍ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് ശിവശങ്കറിന് ഇപ്പോള്‍ വിനയായി തീര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button