Latest NewsKeralaNews

കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി : മരണം നടന്നത് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം

മലപ്പുറം: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവവധുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്താണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യ(26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആര്യയെ കാണാതാകുന്നത്. വള്ളിക്കുന്നിലെ കടലുണ്ടി പുഴയില്‍ നിന്നുമാണ് മൃതേദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോട് സ്വദേശിയായ ശ്വാശതുമായുള്ള വിവാഹം.

Read Also : ഭിന്നശേഷിക്കാരിയായ യുവതിക്ക് പ്രവേശനം നിഷേധിച്ച് റെസ്‌റ്റോറന്റ്: വിവാദം

യുവതിയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ആര്യ വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആര്യയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

പരിശോധനയില്‍ പുഴയ്ക്ക് സമീപം ആര്യയുടെ വാഹനവും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി തന്നെ പുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ആര്യയുടെ മൃതദേഹം കിട്ടിയത്. വിവാഹ ശേഷം ഇന്നലെ ആര്യയും ശ്വാശതും ആര്യയുടെ വീട്ടിലേക്ക് വിരുന്ന് പോയിരുന്നു. ഇവിടെ നിന്നാണ് ആര്യയെ കാണാതായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button