ലക്‌നൗ: യോഗി ആദിത്യനാഥ് യുപിയിൽ 5 വർഷം കൊണ്ട് നടത്തിയ വികസനങ്ങൾ അമ്പരപ്പിക്കുന്നത്. യുപി പിന്നാക്കം പോകാന്‍ കാരണം മുന്‍ സംസ്ഥാന സര്‍ക്കാരുകളായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഇതിൽ യാഥാർഥ്യവും ഉണ്ട്.1951 ലാണ് ഉത്തര്‍പ്രദേശില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ദേശീയതലത്തില്‍ എന്ന പോലെ യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഗോവിന്ദ് ബല്ലവ് പന്ത് ആദ്യ മുഖ്യമന്ത്രിയായി. 1951 മുതല്‍ 1988 വരെ യുപി രാഷ്‌ട്രീയം കോണ്‍ഗ്രസ്സിനെ കേന്ദ്രീകരിച്ചായിരുന്നു.
ഗോവിന്ദ് ബല്ലവ് പന്ത് മുതല്‍ എന്‍.ഡി. തിവാരി വരെയുള്ള പത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഇക്കാലയളവില്‍ യുപി കണ്ടു. 1998ല്‍ കോണ്‍ഗ്രസ് നേതാവായ ജഗദംബിക പാല്‍ മുഖ്യമന്ത്രിയായെങ്കിലും ഒരു ദിവസം മാത്രമാണ് കസേരയില്‍ ഇരിക്കാനായത്. പ്രധാനമന്ത്രിമാരായിരുന്ന നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ തുടര്‍ച്ചയായി യുപിയിലെ ഫുല്‍പൂര്‍, റായ്ബറേലി, അമേഠി തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നാണ് ലോകസഭയില്‍ എത്തിയത്. എന്നാല്‍ യുപിയുടെ വികസനമോ തങ്ങള്‍ പ്രതിനിധീകരിച്ച മണ്ഡലത്തിന്റെ വികസനമോ ഉറപ്പുവരുത്താന്‍ ഇവര്‍ക്കായില്ല.
നെഹ്‌റു കുടുംബവും കോണ്‍ഗ്രസും യുപിയുടെ പിന്നോക്കാവസ്ഥയ്‌ക്ക് പ്രത്യക്ഷമായി തന്നെ കാരണക്കാരാണ് എന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു.റായ്ബറേലിയിലും അമേഠിയിലും വികസനവെളിച്ചം 2017 വരെ എത്തിയില്ല. ടെലിവിഷനോ ഇലക്ട്രിസിറ്റിയോ ഇല്ലാത്തതിനാൽ ഇരുമണ്ഡലങ്ങളുടെയും പിന്നോക്കാവസ്ഥ സംബന്ധിച്ച് ആരും അറിഞ്ഞിരുന്നുമില്ല. എന്നാൽ ബിജെപി അധികാരത്തിലെത്തിയ ശേഷം 70 വർഷങ്ങൾക്ക് ശേഷമാണ് യുപിയിലെ പല ഗ്രാമങ്ങളിലും വെളിച്ചം എത്തിയതും നല്ല വീടുകൾ ഉണ്ടായതും.
ഇത് ബിജെപി വിരുദ്ധ മാധ്യമങ്ങൾ പോലും വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും സംപ്രേക്ഷണം ചെയ്തിരുന്നു. യുപിയുടെ 22-ാമത് മുഖ്യമന്ത്രിയായി യോഗി അധികാരത്തിലേറിയതിനെ തുടര്‍ന്ന് യുപി കണ്ടത് ഇതുവരെ കാണാത്ത ഭരണമായിരുന്നു. പതിറ്റാണ്ടുകള്‍ നിലനിന്ന ഗുണ്ടാരാജ് ഇല്ലാതാക്കി. 150 ഗുണ്ടാത്തലവന്മാരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്. 36,990 ക്രിമിനലുകള്‍ ഗുണ്ടാആക്ട് പ്രകാരവും 523 പേര്‍ ദേശീയ സുരക്ഷാ നിയമപ്രകാരവും ജയിലിലടക്കപ്പെട്ടു. ഇതില്‍ കേരളത്തില്‍ നിന്നുള്ള നാല് പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകരും ഉള്‍പ്പെടും.
പാവപ്പെട്ടവര്‍ക്കായി 43 ലക്ഷം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഒരു സംസ്ഥാന സര്‍ക്കാരും അഞ്ചു വര്‍ഷത്തിനിടെ ഇത്രെയധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടില്ല. മൂന്നരകോടി ജനങ്ങളുള്ള കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ 60,000 കടന്നു. 23 കോടി ജനങ്ങളുള്ള യുപിയില്‍ മരണസഖ്യ 23,000 മാത്രമാണ്.1947 മുതല്‍ 2017 വരെ യുപിയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 12 ആയിരുന്നു. യോഗിയുടെ ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 57 ആയി ഉയര്‍ന്നു. രണ്ട് എക്‌സ്പ്രസ് ഹൈവേകള്‍ മാത്രമുണ്ടായിരുന്നിടത്ത് ആറ് എക്‌സ്പ്രസ് ഹൈവേകള്‍.
എയര്‍പോര്‍ട്ടുകളുടെ എണ്ണം രണ്ടില്‍ നിന്ന് ആറായി. ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം നോയിഡക്കടുത്ത ജോവറില്‍ പുരോഗമിക്കുകയാണ്.മോദിയും യോഗിയും ചേര്‍ന്ന് യുപിയെ ഇന്ത്യയിലെ നമ്പര്‍വണ്‍ സംസ്ഥാനമാക്കാനുള്ള പ്രയത്‌നത്തിലാണ്. യുപി മോഡല്‍ ഡെവലപ്‌മെന്റ് ഇന്ന് രാഷ്‌ട്രം ചര്‍ച്ച ചെയ്യുകയാണ്.
Post Your Comments